അന്തരീക്ഷ മലിനീകരണത്തില്‍ ഡല്‍ഹി പിന്നിലായി , പക്ഷെ ആദ്യ 10ല്‍ ഇന്ത്യയിലെ മറ്റ് നാല് നഗരങ്ങള്‍ ഉള്‍പ്പെട്ടു

0

ലോകത്തെ ഏറ്റവുമധികം അന്തരീക്ഷ മലിനീകരണം നടക്കുന്ന നഗരം എന്ന കുപ്രസിദ്ധിയില്‍ നിന്നും ഡല്‍ഹിക്ക് തല്‍ക്കാലം മോചനം .ലോകാരോഗ്യ സംഘടന പുറത്തുവിട്ട  അര്‍ബന്‍ എയര്‍ ക്വാളിറ്റി ഡേറ്റാബേസിന്റെ പുതിയ പട്ടിക പ്രകാരം ഡല്‍ഹി ഇക്കുറി 11ആം സ്ഥാനതാണ്.

എന്നാല്‍ ആദ്യ പത്ത് മലിന നഗരങ്ങളില്‍ നാലെണ്ണം ഇന്ത്യയില്‍ നിന്നാണ്. ഇറാനിലെ സെബോള്‍ പട്ടികയില്‍ ഒന്നാമതെത്തിയപ്പോള്‍ മധ്യപ്രദേശിന്റെ വ്യാവസായിക കേന്ദ്രമായ ഗ്വാളിയോറാണ് രണ്ടാം സ്ഥാനത്തുള്ളത്. ഉത്തര്‍പ്രദേശിലെ അലഹബാദ് മൂന്നാമതും, ബീഹാറിലെ പാട്‌ന ആറാമതും മധ്യപ്രദേശിലെ രാജ്പൂര്‍ 7 സ്ഥാനത്തുമെത്തി. ഡല്‍ഹി സര്‍ക്കാര്‍ നടത്തുന്ന മലിനീകരണ നിയന്ത്രണ ശ്രമങ്ങള്‍ ഫലം കാണുന്നു എന്നാണു ഇക്കുറി ഡല്‍ഹിയുടെ സ്ഥാനം പതിനൊന്നില്‍ എത്തിക്കാന്‍ കാരണമായത് എന്നാണ് വിലയിരുത്തപെടുന്നത് . 2014ല്‍ ലോകാരോഗ്യ സംഘടന 1600 നഗരങ്ങളെയാണ് നിരീക്ഷിച്ചിരുന്നതെങ്കില്‍ ഇക്കുറി 1400 നഗരങ്ങള്‍ കൂടി നിരീക്ഷണ വിധേയമാക്കി. അന്തരീക്ഷ മലിനീകരണ പട്ടികയിലെ ആദ്യ 20 നഗരങ്ങളില്‍ 13ഉം ഇന്ത്യന്‍ നഗരങ്ങളാണ്. യുഎസിലെ സിന്‍ക്ലയറാണ് മലിനീകരണ നിരക്ക് ഏറ്റവും താഴ്ന്ന നഗരം.