തപാൽവോട്ട് നിഷേധിച്ചു; വോട്ട് ചെയ്യാൻ വിഎസ് എത്തില്ല

0

ആലപ്പുഴ: മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദൻ ഇക്കുറി വോട്ട് ചെയ്യാൻ എത്തില്ല. തദ്ദേശ തിരഞ്ഞെടുപ്പിൽ ആദ്യമായിട്ടാണ് വി.എസ്. വോട്ട് ചെയ്യാതിരിക്കുന്നത്. എല്ലാ തിരഞ്ഞെടുപ്പിലും പറവൂർ ഗവ. എച്ച്എസ്എസിലെ പോളിങ് ബൂത്തിൽ വിഎസും കുടുംബവും വോട്ട് ചെയ്യാനെത്തുന്നതു വലിയ വാർത്താദൃശ്യമായിരുന്നു.

അനാരോഗ്യം കാരണം തിരുവനന്തപുരത്തുനിന്നു യാത്ര ചെയ്യാൻ കഴിയാത്തതിനാൽ ദിവസങ്ങൾക്കു മുൻപേ വിഎസ് തപാൽ വോട്ടിന് അപേക്ഷിച്ചിരുന്നു. എന്നാൽ, ചട്ടമനുസരിച്ച് തപാൽ വോട്ട് അനുവദിക്കാനാവില്ലെന്ന് ഉദ്യോഗസ്ഥർ അറിയിച്ചെന്നു വിഎസിന്റെ മകൻ വി.എ.അരുൺകുമാർ പറഞ്ഞു. കോവിഡ് രോഗികൾക്കും ക്വാറന്റീനിൽ കഴിയുന്നവർക്കും തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്കും മാത്രമാണ് തപാൽ വോട്ടിന് അനുമതിയുളളൂ.

ചട്ടപ്രകാരം തപാൽവോട്ട് അനുവദിക്കാൻ സാധിക്കില്ലെന്ന് ഉദ്യോഗസ്ഥർ വി.എസിനെ അറിയിക്കുകയായിരുന്നു. ഇത്രയും ദൂരം യാത്ര ചെയ്യുന്നതിനു ഡോക്ടർമാരുടെ വിലക്കുണ്ട്. വോട്ട് ചെയ്യാൻ കഴിയാത്തതിൽ വിഎസ് അസ്വസ്ഥനാണെന്നും അരുൺകുമാർ പറഞ്ഞു.