ദെസാറു ഫ്രൂട്ട് ഫാം- നൂറേക്കറില്‍ ഒരു ഫലവിസ്മയം!!

0
desaru fruit farm

മലേഷ്യയിലെത്തുന്ന സഞ്ചാരികളെ കാത്ത് നൂറേക്കറില്‍ ഒരു ‘ഫലവിസ്മയം’ കാത്തിരിപ്പുണ്ട്. ദെസാറു ഫ്രൂട്ട് ഫാം!! മലേഷ്യയിലെ ട്രോപ്പിക്കല്‍ കാലാവസ്ഥയില്‍ വളരുന്ന എല്ലാ പല വര്‍ഗ്ഗങ്ങളേയും ഈ ഫാമില്‍ കാണാം. നൂറിലധികം വ്യത്യസ്തങ്ങളായ ഫലങ്ങല്‍ ഇവിടെയുണ്ട്. ഫലങ്ങള്‍ക്ക് പുറമെ ചെടികള്‍, മൃഗശാല, എന്ന് തുടങ്ങി ഫിഷിംഗിന് വരെ സൗകര്യമൊരുക്കിയിട്ടുണ്ട്.

desaru-fruits-farm-02

പലതരത്തിലുള്ള ഫല വൃക്ഷങ്ങളെ കാണാനും അവയെപറ്റി കൂടുതല്‍ അറിയാനും അവ വാങ്ങാനും ഇവിടെ അവസരമുണ്ട്.2006ല്‍ ദെസാറു ആയിരുന്നു മലേഷ്യയിലെ മികച്ച ആഗ്രോ ടൂറിസം കേന്ദ്രമായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട് . രാവിലെ എട്ട്മുപ്പതു മുതല്‍ വൈകിട്ട് ആറുവരെയാണ് ഇവിടേക്ക് സഞ്ചാരികള്‍ക്ക് പ്രവേശനം.