മലയാളികൾ ഹൃദയത്തോട് ചേർത്ത് പിടിച്ച ഒരുപിടി നല്ല സിനിമയിലൊന്നാണ് ആരണ്യകം. 1988-ലായിരുന്നു ആരണ്യകം സിനിമയിറങ്ങിയത്. ഇതിലെ സലീമയുടെയും ദേവന്റേയും അഭിനയം ഏറെ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. കാലചക്രത്തിന്റെ കറക്കത്തിൽ പെട്ട് ആ താരങ്ങൾ വീണ്ടും ഒന്നിക്കുകയാണ് ‘മുന്തിരി മൊഞ്ചൻ’ എന്ന സിനിമയിലൂടെ. നവാഗത സംവിധായകന് വിജിത്ത് നമ്പ്യാര്‍ ഒരുക്കുന്ന മ്യൂസിക്കല്‍ റൊമാന്റിക് കോമഡി ‘മുന്തിരി മൊഞ്ചന്‍’ എന്ന ചിത്രത്തിലൂടെയാണ് ദേവനും സലീമയും 29 വർഷങ്ങൾക്കിപ്പുറം ഒന്നിച്ചെത്തിയത്. ചിത്രത്തിൽ ദമ്പതികളായാണ് ഇരുവരും എത്തുന്നത്. 1982 ല്‍ മേഘസന്ദേശം എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് സലീമ സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. ഒട്ടനവധി നല്ല ചിത്രങ്ങളിൽ അഭിനയിച്ച ശേഷം വ്യക്തിപരമായ തിരക്കുകൾ മൂലം സിനിമാരംഗത്തുനിന്നും വർഷങ്ങളായി താരം മാറിനിക്കുകയായിരുന്നു. രണ്ടാം വരവിൽ ദേവനൊപ്പം അഭിനയിക്കുന്നു എന്നതാണ് നടിയെ ഏറെ സന്തോഷിപ്പിക്കുന്നത്. പൂർണമായും റൊമാന്റിക് എന്റർടെയ്നർ വിഭാഗത്തിൽപെട്ട സിനിമയായിരിക്കും മുന്തിരി മൊഞ്ചനെന്ന് വിജിത്ത് നമ്പ്യാർ പറയുന്നു. ഒരു തവള പറഞ്ഞ കഥ എന്നാണ് സിനിമയുടെ ടാഗ്ലൈൻ. യുവതാരങ്ങളായ മനേഷ് കൃഷ്ണന്, ഗോപിക അനില്‍ എന്നിവരാണ് സിനിമയിലെ കേന്ദ്രകഥാപാത്രങ്ങൾ.
Latest Articles
നെയ്യാറ്റിൻകര ഗോപൻ സ്വാമിയുടെ മൃതദേഹം വീണ്ടും സംസ്കരിച്ചു
തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ സമാധിയായ ഗോപൻ സ്വാമിയുടെ മൃതദേഹം വീണ്ടും സംസ്കരിച്ചു. ഹൈന്ദവാചാരപ്രകാരം സമാധി ചടങ്ങുകൾ നടത്തിയാണ് മൃതദേഹം സംസ്കരിച്ചത്. ആശുപത്രിയിൽ സൂക്ഷിച്ച മൃതദേഹം നാമജപയാത്രയായിട്ടാണ് വീടിന് സമീപത്തെ കല്ലറയിൽ എത്തിച്ചത്.
Popular News
ആർഎൽവി രാമകൃഷ്ണന് കലാമണ്ഡലത്തിൽ ഭരതനാട്യം അസിസ്റ്റന്റ് പ്രൊഫസറായി നിയമനം; ഒപ്പം ചരിത്രനേട്ടവും!
തൃശ്ശൂർ: അന്തരിച്ച പ്രശസ്ത നടന് കലാഭവന്‍ മണിയുടെ സഹോദരനും നർത്തകനുമായ ആർ.എൽ. വി രാമകൃഷ്ണൻ കേരള കലാമണ്ഡലത്തിൽ ഭരതനാട്യം അസിസ്റ്റന്റ് പ്രൊഫസറായി ചുമതലയേറ്റു. ചരിത്രത്തിലാദ്യമായാണ് ഈ വിഭാഗത്തിൽ നൃത്ത അധ്യാപകനായി...
റഷ്യയിൽ കൊല്ലപ്പെട്ട ബിനിൽ ബാബുവിന്റെ മൃതദേഹം നാട്ടിലെത്തിക്കും; നടപടികള്‍ നോര്‍ക്ക ഏകോപിപ്പിക്കും
റഷ്യന്‍ സൈന്യത്തിനൊപ്പം പ്രവര്‍ത്തിച്ചിരുന്ന തൃശൂര്‍ കുട്ടനെല്ലൂര്‍ സ്വദേശി കരുണ ലെയ്നില്‍ ബിനില്‍(32) മരണപ്പെട്ടുവെന്നും ഒപ്പം പ്രവര്‍ത്തിച്ചു വന്നിരുന്ന ബന്ധുവും തൃശൂര്‍ സ്വദേശിയുമായ ജയിന് കുര്യന് (27) പരിക്കേറ്റ് മോസ്കോയില്‍ ആശുപത്രിയില്‍...
അന്താരാഷ്ട്ര എഐ ആക്ഷൻ ഉച്ചകോടി ഫെബ്രുവരിയിൽ ഫ്രാൻസിൽ; മോദി പങ്കെടുക്കും
പാരീസ്: ഫെബ്രുവരി 10, 11 തീയതികളിൽ ഫ്രാൻസിൽ നടക്കുന്ന അന്താരാഷ്ട്ര എഐ ആക്ഷൻ ഉച്ചകോടിയിൽ പ്രധാനമന്ത്രി മോദി പങ്കെടുക്കും. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോണാണ് ‘ഈ വിവരം മാധ്യമങ്ങളെ അറിയിച്ചത്....
‘നാളെ രാവിലെ 9.30ന് വളരെ പ്രധാനപ്പെട്ട ഒരു വിഷയം നിങ്ങളെ അറിയിക്കും’: പി വി അൻവർ
തൃണമൂൽ കോൺഗ്രസിൽ ചേർന്നതിന് പിന്നാലെ ഫേസ്ബുക്ക് കുറിപ്പുമായി നിലമ്പൂർ എംഎൽഎ പി വി അൻവർ. നാളെ രാവിലെ 9.30ന് ഒരു പ്രസ്സ് മീറ്റ് സംഘടിപ്പിക്കുന്നു. വളരെ പ്രധാനപ്പെട്ട ഒരു വിഷയം...
കാട്ടുതീ പ്രതിരോധിക്കാന്‍ പിങ്ക് പൗഡര്‍; എന്താണ് ഫോസ്-ചെക്ക് സൊല്യൂഷന്?
ലോസ് അഞ്ജലിസ്: ലോസ് ആഞ്ജലിസിന്റെ തെരുവുകള്‍ക്ക് ഇന്ന് പിങ്ക് നിറമാണ്. അതിശൈത്യവും കനത്ത ശീതക്കാറ്റും കാട്ടുതീയുടെ രൂപത്തില്‍ ലോസ് ആഞ്ജലിസിനെ കീഴ്പ്പെടുത്തുമ്പോള് പ്രതിരോധ മാര്‍ഗമെന്നോണമാണ് സര്‍ക്കാര്‍ പിങ്ക് പൗഡര്‍ ആകാശത്തുനിന്നും...