ചെകുത്താന്‍ പണികഴിപ്പിച്ച പാലം

0

ലോകത്ത് ഏറ്റവും സുന്ദരമായ നിര്‍മ്മിതികളില്‍ ഒന്നാണ്  ജര്‍മ്മനിയിലെ റാക്കോഫ്‌ബ്രെക്കി പാലം. എന്നാല്‍ ഈ പാലത്തിന്റെ സൗന്ദര്യത്തെക്കാള്‍ കൂടുതല്‍ ഏറ്റവും വിചിത്രമായതു ഈ പാലം നിര്‍മ്മിക്കാന്‍ ചെകുത്താന്റെ സഹായം ലഭിച്ചിരുന്നു എന്ന വിശ്വസമാണ്.

സാക്‌സോണിയിലെ ഒരു ചെറുപാര്‍ക്കിലാണ് ഈ പാലം സ്ഥിതിചെയ്യുന്നത്. ക്രോമിലോ എന്നാണ് ആ പാര്‍ക്കിന്റെ പേര്. മദ്ധ്യകാലത്ത് യൂറോപ്പില്‍ ഇത്തരത്തിലുള്ള നിരവധി പാലങ്ങള്‍ നിര്‍മിക്കപ്പെട്ടിരുന്നു. 1860ലാണ് റാക്കോഫ്‌ബ്രെക്കി പാലത്തിന്റെ പണി പൂര്‍ത്തിയാക്കിയത്. പൂര്‍ണ്ണമായും കരിങ്കല്ലിലാണ് റാക്കോഫ്‌ബ്രെക്കി പാലം നിര്‍മ്മിച്ചിരിക്കുന്നത്.

പാലം പണി സുഗുമമായി മുന്നോട്ട് പോകാന്‍ നിര്‍മ്മാണം ഏറ്റെടുത്ത എഞ്ചിനീയര്‍ ചെകുത്താനുമായി ധാരണയില്‍ എത്തി. പണി വിജയിപ്പിക്കാന്‍ ആവശ്യമായ എല്ലാ സഹായവും ചെകുത്താന്‍ ചെയ്ത് കൊടുക്കും. പകരം പണി പൂര്‍ത്തിയായി കഴിയുമ്പോള്‍ ആ പാലത്തിലൂടെ കടക്കുന്ന ആദ്യത്തെ ജീവനെ സ്വന്തമാക്കാന്‍ പിശാചിനെ അനുവദിക്കും എന്നായിരുന്നു പരസ്പരധാരണ. ജര്‍മ്മനിയിലെ കൂറ്റന്‍ പാലങ്ങള്‍ നിര്‍മ്മിക്കും മുമ്പ് ഇങ്ങനെ ചെയ്യുന്നത് പതിവാണ്.

പാലം പണി പൂര്‍ത്തിയാകുമ്പോള്‍ എന്‍ഞ്ചീനിയര്‍മാര്‍ ചെകുത്താനെ കബളിപ്പിക്കാറാണ് പതിവ്. നായ്ക്കള്‍ മുതലായ ജന്തുക്കളെ പാലത്തിലൂടെ കയറ്റിവിട്ട് അതിന്റെ ആത്മാവിനെ എടുത്തുകൊള്ളാന്‍ ചെകുത്താനോട് ആവശ്യപ്പെടുകയാണ് ചെയ്തിരുന്നത്. എന്നാല്‍ റാക്കോഫ്‌ബ്രെക്കി പാലം നിര്‍മ്മിച്ച എഞ്ചിനീയര്‍ തന്നെയാണ് പണി പൂര്‍ത്തിയ പാലത്തിലൂടെ ആദ്യം നടന്ന് അക്കരെ എത്തിയത്. നിമിഷങ്ങള്‍ക്കകം അയാളുടെ ആത്മാവിനെ ചെകുത്താന്‍ കൈക്കലാക്കിയെന്നാണ് ജര്‍മ്മന്‍കാര്‍ വിശ്വസിക്കുന്നത്.