ധനുഷിന്റെ ഹോളിവുഡ് ചിത്രം ജനുവരിയില്‍

0

ധനുഷിന്റെ ആദ്യ ഹോളിവുഡ് ചിത്രമായ ‘ദി എക്‌സ്ട്രാ ഓര്‍ഡനറി ജേര്‍ണി ഓഫ് ദ ഫക്കീര്‍ ഹു ഗോട്ട് ട്രാപ്പ്ഡ് ഇന്‍ ദി ഇകിയ കബോര്‍ഡി’ന്റെ ചിത്രീകരണം ജനുവരിയില്‍ ആരംഭിക്കും.

ഇറാന്‍ ഫ്രഞ്ച് സംവിധായിക മര്‍ജാനെ സ്ത്രപിയാണ് ചിത്രം ഒരുക്കുന്നത്. അജ എന്ന മാജിക്കുകാരന്റെ വേഷമാണ് ധനുഷ് ചിത്രത്തില്‍ ചെയ്യുന്നത്. ഇന്ത്യയിലെ കലാകാരന്മാരുടെ കോളനിയില്‍ നിന്ന് അമ്മയുടെ നിര്‍ദ്ദേശ പ്രകാരം രഹസ്യ പദ്ധതിയുമായി പാരീസിലെത്തുകയാണ് ധനുഷിന്റെ കഥാപാത്രം.ഇന്ത്യ, ഫ്രാന്‍സ്, ഇറ്റലി, മൊറോക്കോ എന്നിവയാണ് ലൊക്കേഷനുകള്‍. ഹോളിവുഡ് നടിമാരായ ഉമ തര്‍മന്‍, അലക്‌സാന്‍ഡ്ര ദദാരിയോ, ബ്രിട്ടീഷ് നടി ജെമ്മ ആര്‍ടെര്‍റ്റോന്‍, സൊമാലി അമേരിക്കന്‍ നടന്‍ ബര്‍ഘദ് അബ്ദി തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.