ചേട്ടന്റെ കൺമണിക്കായി 10 ലക്ഷത്തിന്റെ വെള്ളിത്തൊട്ടിൽ; മേഘ്നയ്ക്ക് ധ്രുവിന്റെ സർപ്രൈസ്

0

ചിരഞ്‍ജീവി സര്‍ജയുടെ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ് നടന്റെ കുടുംബവും ആരാധകരും സിനിമാലോകവുമെല്ലാം. ചിരഞ്‍ജീവി സര്‍ജയുടെ അകാല മരണ വാര്‍ത്ത ആരാധകരെ അത്രകണ്ട് ദുഖത്തിലാഴ്ത്തിയിരിക്കുകയാണ്. ജൂനിയര്‍ ചീരുവിലൂടെ ദുഖം മറക്കാനുള്ള ശ്രമത്തിലാണ് കുടുംബവും ആരാധകരും.

ചിരഞ്‍ജീവി സര്‍ജയുടെ കുഞ്ഞിന് സഹോദരൻ ധ്രുവ സര്‍ജ വാങ്ങിവെച്ച സമ്മാനമാണ് ആരാധകർക്കിടയിൽ ചർച്ച വിഷയം. സഹോദരൻ ചിരഞ്ജീവി സർജയുടെയും മേഘ്ന രാജിന്റെയും ആദ്യകൺമണിക്ക് 10 ലക്ഷം രൂപ വിലമതിക്കുന്ന വെള്ളിത്തൊട്ടിലാണ് ധ്രുവ് സർജ സമ്മാനിച്ചത്. ബന്ധുവായ സുരാജ് സര്‍ജയ്‌ക്കൊപ്പമായാണ് ധ്രുവ തൊട്ടില്‍ വാങ്ങാൻ എത്തിയത്.

സഹോദരങ്ങളിലുപരിയായി അടുത്ത സുഹൃത്തുക്കളെപോലെയായിരുന്നു ധ്രുവ സര്‍ജയും ചിരഞ്‍ജിവി സര്‍ജയും എന്നതിനാൽ ഇപ്പോഴും വിയോഗ വാര്‍ത്ത ഉള്‍ക്കൊള്ളാനായിട്ടില്ല. കുഞ്ഞിനായുള്ള കാത്തിരിപ്പിന്റെ ആഘോഷം അടുത്തിടെ നടന്നത് ധ്രുവ സര്‍ജയുടെ മേല്‍നോട്ടത്തിലായിരുന്നു. ചിരുവിന്റെ അസാന്നിധ്യത്തില്‍ മേഘ്‌നയ്ക്ക് ശക്തമായ പിന്തുണ നല്‍കി ധ്രുവ ഒപ്പമുണ്ട്.

വലിയ ആഘോഷമായാണ് മേഘനയുടെ ബേബി ഷവർ ചടങ്ങുകൾ സർജ കുടുംബം നടത്തിയത്. എല്ലാത്തിനും മുൻകൈ എടുത്ത് മുന്നിൽ. ഏവരെയും ദുഖത്തിലാക്കി ജൂണ്‍ ഏഴിനായിരുന്നു ചിരഞ്‍ജീവി സര്‍ജ വിടപറഞ്ഞത്.