ധ്യാന്‍ ശ്രീനിവാസന്‍ വിവാഹിതനായി

0

ധ്യാൻ ശ്രീനിവാസനും അർപ്പിത സെബാസ്റ്റ്യനും വിവാഹിതരായി. കണ്ണൂരിലെ ബീച്ച് റോഡിലുള്ള വാസവ ക്ലിഫ് ഹൗസിലായിരുന്നു വിവാഹച്ചടങ്ങുകൾ. ധ്യാനിന്റെ പിതാവ് ശ്രീനിവാസനും സഹോദരൻ വിനീതും അടക്കമുള്ള ബന്ധുക്കളും അജു വർഗീസ്, ധീരജ് മാധവ് തുടങ്ങിയ അടത്തു സുഹൃത്തുക്കളും വിവാഹച്ചടങ്ങിൽ പങ്കെടുത്തു.

തിരുവനന്തപുരം സ്വദേശി സെബാസ്റ്റ്യൻ ജോർജിന്റയും പരേതയായ എലിസബത്ത് സെബാസ്റ്റ്യന്റെയും മകളായ അർപ്പിത തിരുവനന്തപുരം ടെക്‌നോ പാർക്കിലെ സോഫ്റ്റ്‌വെയർ കമ്പനിയിൽ പബ്ലിക് റിലേഷൻസ് മാനേജരാണ്. ചെന്നൈയിൽ ബിരുദ പഠനകാലത്താണ് ധ്യാനും അർപ്പിതയും പരിചയപ്പെട്ടത്. ഏപ്രിൽ 10ന് എറണാകുളത്ത് സിനിമാ ലോകത്തെ സുഹൃത്തുകൾക്കും ബന്ധുക്കൾക്കുമായി റിസപ്ഷൻ നടക്കും.

Image may contain: 5 people, people smiling, beard

Image may contain: 6 people, people smiling, people standing and selfie