ദിലീപും നടി കാവ്യമാധവനും തമ്മിലുള്ള വിവാഹശേഷം സമൂഹമാധ്യമങ്ങള്‍ വഴി തങ്ങളെ അപമാനിച്ചവര്‍ക്ക് എതിരെ നിയമനടപടിയുമായി ദിലീപും കാവ്യയും .ദിലീപ് കാവ്യാ വിവാഹശേഷം നിരവധി പേരാണ് അവരുടെ ഫേസ്ബുക്ക് പേജിലും അല്ലാതെയും താരങ്ങള്‍ക്ക് എതിരെ ആക്ഷേപങ്ങളും ശകാരങ്ങളുമായി എത്തിയത്.ഇതിനു എതിരെയാണ് ഇവര്‍ നിയമനടപടികളുമായി മുന്നോട്ട് പോകാന്‍ തീരുമാനിച്ചത് എന്നറിയുന്നു .
മഞ്ജുവാര്യരുമൊത്തുള്ള ദാമ്പത്യത്തിന്റെ തകര്‍ച്ചയ്‌ക്കൊപ്പം തന്നെ ദിലീപിനൊപ്പം ഗോസിപ്പു കോളങ്ങളില്‍ നിറഞ്ഞ പേരായിരുന്നു കാവ്യയുടേത്. ഇതു തന്നെയായിരുന്നു നവദമ്പതികളെ ആക്ഷേപിക്കാന്‍ ഇറങ്ങിയവര്‍ കണ്ടെത്തിയ ന്യായം.