വാക്സീൻ എടുക്കുന്നതിനിടെ പേടിച്ചു വിറച്ച് ദിയ; ആശ്വസിപ്പിച്ച് അഹാനയും ഇഷാനിയും, വീഡിയോ

0

കോവിഡ് വാക്സിൻ സ്വീകരിക്കുന്നതിനിടെ പേടിച്ച് കരയുന്ന ദിയ കൃഷ്ണയുടെ വിഡിയോ ആണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. ഇൻജെക്ഷൻ എടുക്കാനുള്ള പേടികാരണം ടെൻഷൻ അടിച്ചിരിക്കുന്ന ദിയയെ വിഡിയോയിൽ കാണാം.

ദിയയ്ക്കൊപ്പം സഹോദരിമാരും അമ്മ സിന്ധുവും ഉണ്ടായിരുന്നു. പേടിച്ചിരിക്കുന്ന ദിയയെ ഇഷാനിയും അഹാനയും ആശ്വസിപ്പിക്കുന്നുണ്ട്. ദിയയ്‌ക്കു ശേഷം ഇഷാനിയാണ് വാക്സിൻ സ്വീകരിച്ചത്. ഒരുപേടിയും കൂടാതെ വാക്സിൻ എടുക്കുന്ന വിഡിയോ ഇഷാനിയും സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചു. വാക്സിന്റെ ആദ്യ ഡോസ് ആണ് ദിയയും സഹോദരിമാരും സ്വീകരിച്ചത്.