മലയാളിയുടെ സ്റ്റാർട്ടപ് കമ്പനിയിൽ അൻപതു കോടി നിക്ഷേപം.

1

#DLT Ledgers  അന്താരാഷ്ട്ര നിക്ഷേപകരിൽ നിന്നും അൻപതു കോടി രൂപ സമാഹരിച്ചു. തിരുവനന്തപുരത്താണ് പ്രോഡക്ട് ഡെവലപ്മെന്റ് സെന്റർ. സിംഗപൂരിലാണ് കമ്പനിയുടെ ഹെഡ്ക്വാർട്ടർ. 2017 ലാണ് കമ്പനി ആരംഭിച്ചത്. കേരളത്തിൽ നാൽപ്പത് എൻജിനീയേഴ്‌സ് ഉൾപ്പെടെ അഞ്ചു രാജ്യങ്ങളിലായി നിലവിൽ നൂറിലധികം ജീവനക്കാരുണ്ട്.      

രാജ്യാന്തര കയറ്റുമതി വ്യാപാര ശൃംഖലകളുടെ കരാർ രേഖകൾ ഡിജിറ്റൈസ് ചെയ്യാൻ സഹായിക്കുന്ന അതിനൂതനമായ ബ്ലോക്ക് ചെയിൻ ടെക്നോളജി പ്രോഡക്ടാണ് കമ്പനി വിപണിയിലെത്തിക്കുന്നത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മെഷീൻ ലേർണിംഗ്, ക്‌ളൗഡ്‌ കമ്പ്യൂട്ടിങ്, സോഫ്റ്റ്‌വെയർ അസ് ഏ സർവീസ് എന്നീ സാങ്കേതിക വിദ്യകളുപയോഗിച്ച് ആഗോള കയറ്റുമതി വ്യാപാര ശൃംഖലകൾക്ക് തങ്ങളുടെ വാണിജ്യ കരാറുകൾ കമ്പനിയുടെ ബ്ലോക്‌ചെയിൻ പ്ലാറ്റ്ഫോമിൽ സുരക്ഷിതമായി വേഗത്തിൽ നിർവ്വഹിക്കാൻ സാധിക്കുന്നു.  

അൻപതോളം ബാങ്കുകളും, നാലായിരത്തോളം അന്താരാഷ്‌ട്ര വൻകിട കയറ്റുമതി വ്യാപാര സ്ഥാപനങ്ങളും, രാജ്യാന്തര വ്യവസായസ്ഥാപനങ്ങളും ഉപഭോക്താക്കളാണ്. ഇക്കഴിഞ്ഞ സാമ്പത്തിക വർഷം ഇരുന്നൂറ് ശതമാനം വളർച്ച നേടി. പുതിയ നിക്ഷേപ സമാഹരണത്തിലൂടെ ബ്ലോക്ക് ചെയിൻ ടെക്നോളജിയിൽ ഗവേഷണം വിപുലീകരിച്ച് പുതിയ പ്രോഡക്ട് വിപണിയിലെത്തിക്കാനും, അന്താരാഷ്ട്ര മാർക്കറ്റിലേക്ക് ബിസിനസ് വ്യാപിപ്പിക്കാനും പദ്ധതിയുണ്ട്. നിലവിൽ ജപ്പാൻ, ദുബായ്, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളിൽ ഓഫീസുകൾ പ്രവർത്തിക്കുന്നു. യൂറോപ്പ്, നോർത്ത് അമേരിക്ക മേഖലകളിൽ പ്രവർത്തനം വ്യാപിപ്പിക്കാൻ ആരംഭഘട്ട പരിപാടികൾ തുടങ്ങിക്കഴിഞ്ഞു. തിരുവനന്തപുരത്തെ പ്രോഡക്ട് ഡെവലപ്മെന്റ് ഓഫീസ് ഒരു  ബ്ലോക്‌ചെയിൻ സെന്റർ ഓഫ് എക്സലൻസ് ആക്കി മാറ്റി കേരളത്തിൽ ബ്ലോക്‌ചെയിൻ രംഗത്ത് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും, നിക്ഷേപകരെ ആകർഷിക്കാനും സാധ്യതയൊരുങ്ങും. കേരളാ സ്റ്റാർട്ടപ് മിഷൻ, ICTAK എന്നീ സ്ഥാപനങ്ങളുമായി  സഹകരിച്ച് ബ്ലോക്‌ചെയിൻ രംഗത്ത് പ്രവർത്തിക്കുന്ന സ്റ്റാർട്ടപ്പുകൾക്ക് മെന്റർഷിപ്പും, കേരളത്തിലെ പ്രൊഫഷണൽ കോളേജ്‌ വിദ്യാർത്ഥികൾക്ക് ബ്ലോക്‌ചെയിൻ രംഗത്ത് വൈദഗ്ദ്ധ്യം നേടാനുള്ള ഇന്റേൺഷിപ്പ്, ട്രെയിനിങ് സൗകര്യവുമൊരുക്കും.       

മലയാളിയായ സമീർ നെജിയാണ് ഫൗണ്ടർ. യുവസംരഭകൻ വരുൺ ചന്ദ്രൻ മാർക്കറ്റിങ് വിഭാഗം തലവനാണ്.