ഡിഎംകെ ജനറല്‍ സെക്രട്ടറി കെ അന്‍പഴകന്‍ അന്തരിച്ചു

0

ചെന്നൈ: ഡിഎംകെ ജനറല്‍ സെക്രട്ടറി കെ അന്‍പഴകന്‍ അന്തരിച്ചു. 97 വയസ്സായിരുന്നു. ശനിയാഴ്ച അര്‍ധരാത്രി ഒരു മണിയോടെ ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. ആരോഗ്യപ്രശ്‌നങ്ങളെത്തുടര്‍ന്ന് ഒരു വര്‍ഷമായി അന്‍പഴകന്‍ പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍നിന്നും വിട്ടുനിൽക്കുകയായിരുന്നു.

ഡി.എം.കെ.യുടെ സ്ഥാപകനേതാക്കളില്‍ ഒരാളായിരുന്നു അന്‍പഴകന്‍. 1977 മുതല്‍ ഡി.എം.കെ.യുടെ ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിക്കുന്ന അന്‍പഴകന്‍ തമിഴ്‌നാട് ധനമന്ത്രി, സാമൂഹിക സുരക്ഷാ മന്ത്രി, പ്രതിപക്ഷ നേതാവ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

അന്തരിച്ച ഡി.എം.കെ. മുന്‍ അധ്യക്ഷന്‍ കരുണാനിധിയുടെ അടുത്ത സുഹൃത്തായിരുന്നു പേരാസിരിയര്‍ (പ്രൊഫസര്‍) എന്നറിയപ്പെടുന്ന അന്‍പഴകന്‍. ചെന്നൈ പച്ചയപ്പാസ് കോളേജിലെ തമിഴ് അധ്യാപകനായിരുന്നു.