ചൂടിൽനിന്നും ആശ്വാസംകിട്ടാൻ എസ്‍യുവിയെ ചാണകം മെഴുകി ഡോക്ടറും!

0

ചൂട് കുറയ്ക്കാൻ കാറിന് പുറത്ത് ചാണകം പൂശിയ വാർത്ത ഇക്കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ വല്ല്യ ചർച്ചാവിഷയമായിരുന്നു. ഗുജറാത്ത് സ്വദേശിനിയായ സേജല്‍ ഷാ എന്ന സ്‍ത്രീയായിരുന്നു ആ കാറുടമ. ഇപ്പോഴിതാ സേജലിന്‍റെ പിന്നാലെ തന്‍റെ എസ്‍യുവിയെ ചാണകത്തില്‍ പൊതിഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് ഒരു ഡോക്ടർ.

മുംബൈയിലെ ടാറ്റ കാൻസർ ആശുപത്രിയിലെ സീനിയർ ഡോക്ടർ നവനാദ് ദുദ്ഹലാണ് തന്റെ എസ്‌യുവിയിൽ ചാണകം പൂശിയിരിക്കുന്നത്. മൂന്നു കോട്ട് ചാണകം വാഹനത്തിൽ പൂശിയിട്ടുണ്ടെന്നും ഒരുമാസം ഈ കോട്ടിങ് നിൽക്കുമെന്നുമാണ് നവനാദ് പറയുന്നു. ഇത്തരത്തിൽ ചാണകം പൂശുന്നതിലൂടെ കാറിനകത്തെ ചൂട് 5 മുതൽ 7 ഡിഗ്രിവരെ കുറയ്ക്കുമെന്നും ഇയാൾ അവകാശപ്പെടുന്നു.

തണുപ്പിക്കാനുമാണ് ഇത്തരത്തിൽ ചാണകം പൂശിയതെന്നും മൺവീടുകളിൽ ചൂടു കുറയ്ക്കാനായി ചാണകം ഉപയോഗിക്കുന്ന ആശയം തന്നെയാണ് തന്റെ കാറിലും പ്രയോഗിച്ചിരിക്കുന്നതെന്നാണ് ഡോക്ടര്‍ നവനാദ് പറയുന്നത്.ചാണകം പൂശുന്നതുകൊണ്ട് വാഹനത്തിന്റെ നിറത്തിന് ഒരുകോട്ടവും സംഭവിക്കില്ലെന്നും ആദ്യം കുറച്ചു സമയത്തേയ്ക്ക് മാത്രമേ ദുർഗന്ധമുണ്ടാകൂവെന്നും ഇദ്ദേഹം പറയുന്നു.

ഗോമൂത്രത്തിൽ നിന്ന് കാൻസറിന്റെ മരുന്നുണ്ടാക്കുന്ന പഠനത്തിലാണെന്നും ഇതിനിടയിലാണ് ഈ പുതിയ രീതി കണ്ടെത്തിയതെന്നും ഡോക്ടർ നവനാദ് വ്യക്തമാക്കുന്നു.