ഡോളർ കടത്ത് കേസില്‍ യൂണിടാക് എം.ഡി സന്തോഷ് ഈപ്പന് ജാമ്യം

0

ഡോളർ കടത്ത് കേസിൽ അറസ്റ്റിലായ യൂണിടാക് എം.ഡി സന്തോഷ് ഈപ്പന് ജാമ്യം. ഇന്ന് രാവിലെ ചോദ്യം ചെയ്യാനായി കസ്റ്റംസ് ഓഫീസില്‍ വിളിച്ചുവരുത്തിയതിന് ശേഷമായിരുന്നു അറസ്റ്റ്. ലൈഫ് മിഷൻ ഇടപാടിൽ കോഴപ്പണം ഡോളറാക്കി മാറ്റിയത് സന്തോഷ്‌ ഈപ്പൻ ആണെന്നാണ് കസ്റ്റംസ് കണ്ടെത്തൽ. കോടതിയിൽ ഹാജരാക്കിയ സന്തോഷ് ഈപ്പനെ ജാമ്യത്തിൽ വിട്ടു.

വടക്കാഞ്ചേരിയിൽ വെച്ച് വാർത്താസമ്മേളനം നടത്തുമെന്ന് ജാമ്യം ലഭിച്ചശേഷം ഈപ്പൻ പറഞ്ഞു. കസ്റ്റംസാണ് സന്തോഷ് ഈപ്പനെ അറസ്റ്റ് ചെയ്തത്. നോട്ടീസ് നല്‍കിയാണ് വിളിച്ചുവരുത്തിയത്. ഇത് രണ്ടാം തവണയായിരുന്നു സന്തോഷ് ഈപ്പനെ നോട്ടീസ് നല്‍കി വിളിച്ചുവരുത്തുന്നതും ചോദ്യം ചെയ്യുന്നതും. സന്തോഷ് ഈപ്പനെ മെഡിക്കല്‍ പരിശോധനയ്ക്ക് അതിന് ശേഷം കോടതിയില്‍ ഹാജരാക്കുകയായിരുന്നു. തുടര്‍ന്നാണ് ജാമ്യം ലഭിച്ചത്.

നിലവില്‍ നാല് പേരാണ് ഡോളര്‍ കടത്ത് കേസില്‍ പ്രതികളായിട്ടുള്ളത്. കേസില്‍ അഞ്ചാംപ്രതിയാണ് ഇപ്പോള്‍ സന്തോഷ് ഈപ്പന്‍. സരിത്ത്, സ്വപ്ന, സന്ദീപ്, ശിവശങ്കര്‍ എന്നിവരാണ് ആദ്യം പ്രതിപട്ടികയില്‍ ഉണ്ടായിരുന്നത്.