ഭര്‍ത്താക്കന്മാര്‍ ശ്രദ്ധിച്ചോളൂ! ; ഭര്‍ത്താവിനെ തല്ലുന്ന ഭാര്യമാരുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ മൂന്നാം സ്ഥാനത്ത്; അപ്പോള്‍ ഒന്നാം സ്ഥാനമോ ?

0

പറയുമ്പോള്‍ എതിര്‍ക്കരുത് !. ഭര്‍ത്താവിനെ തല്ലുന്ന ഭാര്യമാരുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയ്ക്ക് മൂന്നാം സ്ഥാനം. അപ്പോള്‍ ഒന്നാം സ്ഥാനം ആര്‍ക്കാണെന്ന് അറിയേണ്ടേ .ഈജിപ്തുകാര്‍ ആണ് ആ സ്ഥാനം കൊണ്ട് പോയത് .

ഐക്യരാഷ്ട്രസഭയുടെ ക്രൈം സ്റ്റാറ്റിസ്റ്റിക്‌സും ഈജിപ്തിലെ കുടുംബ കോടതിയും സംയുക്തമായി പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് രാജ്യത്തെ 28 ശതമാനം വരുന്ന ഭാര്യമാരും തങ്ങളുടെ ഭര്‍ത്താക്കന്മാരെ തല്ലുമെന്ന് വ്യക്തമാക്കുന്നത്. രണ്ടാ സ്ഥാനം ബ്രിട്ടനാണ് .

ഭര്‍ത്താക്കന്മാരെ തല്ലാനായി ചെരുപ്പ്, ബെല്‍റ്റ്, സൂചി വീട്ടുപകരണങ്ങള്‍ എന്നിവയാണത്രേ ഈജിപ്തില്‍ ഭാര്യമാര്‍ ഉപയോഗിക്കുക .അതേസമയം അമേരിക്കയില്‍ 23 ഭര്‍ത്താക്കന്മാര്‍ക്കും ഭാര്യമാരുടെ കയ്യില്‍ നിന്നും തല്ല് കിട്ടുന്നുണ്ടെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.ഇവിടെ 66 ശതമാനം ഭര്‍ത്താക്കന്മാരും വിവാഹമോചനത്തിന് കേസ് കൊടുക്കാറുണ്ട് എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു .