നവരാത്രി പ്രമാണിച്ചു 9 ദിവസം ഡോമിനോസ് പിസ ഔട്ട്‌ലെറ്റുകള്‍ ‘വെജിറ്റേറിയനാകും ‘

0

നവരാത്രി ആഘോഷ നാളുകളില്‍ തങ്ങളുടെ മെനുവില്‍ മാറ്റം വരുത്താന്‍ ഡോമിനോസ് ഒരുങ്ങുന്നു . നവരാത്രി ഉത്സവങ്ങളുടെ ഭാഗമായി ഒന്‍പതു ദിവസം ഇന്ത്യയിലെ എല്ലാ പിസ ഔട്ട്‌ലെറ്റുകളിലും  വെജിറ്റേറിയന്‍ ഭക്ഷണമാകും ലഭ്യമാകുക.

ഇതാദ്യമായാണ് ഒരു പാശ്ചാത്യ ഭീമന്‍ റസ്റ്റോറന്റ് ശൃംഖല പ്രാദേശിക ഉല്‍സവം പ്രമാണിച്ച് വലിയ തോതിലുള്ള മെനു മാറ്റത്തിന് തയ്യാറെടുക്കുന്നത്.ഒക്ടോബര്‍ ഒന്ന് മുതലാകും ഇന്ത്യയിലുടനീളമുള്ള ഡൊമിനോസ് സ്‌റ്റോറുകളില്‍ ഈ വെജിറ്റേറിയന്‍ മെനു മാറ്റമുണ്ടാവുക.

എല്ലാ പ്രദേശങ്ങളിലേയും ഔട്ട് ലെറ്റുകളില്‍ ഈ മാറ്റമുണ്ടാവില്ലെങ്കിലും ഇന്ത്യയിലെ ഭൂരിപക്ഷം ഔട്ട്‌ലെറ്റുകളും വെജിറ്റേറിയനാക്കാനാണ് കമ്പനിയുടെ തീരുമാനം.എന്നാല്‍ തികച്ചും ബിസിനസ് താല്‍പര്യമാണ് വെജിറ്റേറിയന്‍ മെനുവിന് പിന്നില്‍ എന്നത് വേറെ കാര്യം.നവരാത്രി കാലങ്ങളിലെ വില്‍പനയിലുണ്ടാവുന്ന കുറവും ഉപഭോഗവും പരിഹരിക്കാനാണ് ഇത്തരത്തിലൊരു നീക്കം.