ഐ പി എൽ ഗാലറിയിൽ ഷാരൂഖ് ഖാൻ; വൈറലായി ചിത്രങ്ങൾ

0

ദുബായ് രാജ്യാന്ത്ര സ്റ്റേഡിയത്തിൽ നടന്ന ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) മത്സരം കാണാൻ എത്തിയ ഷാരൂഖ് ഖാനാണ് ഇപ്പോൾ സോഷ്യൽ മീഡിയയാകെ തരംഗമായിക്കൊണ്ടിരിക്കുന്നത്. മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ ആവേശം കൊള്ളിക്കാൻ ഷാരൂഖ് ഖാൻ സ്റ്റേഡിയത്തിലെത്തിയത്.

ഡോണിനെ സ്റ്റേഡിയത്തിൽ കണ്ടപ്പോൾ കളിക്കാർ മാത്രമല്ല ആരാധകരും ആവേശത്തിരയിലായിരുന്നു. തന്റെ ഐ‌പി‌എൽ ടീം കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് രാജസ്ഥാൻ റോയൽ‌സിനോട് ഏറ്റുമുട്ടുന്നത് കാണാൻ മുതിർന്ന മകൻ ആര്യനുമായാണ് എസ്‌ആർ‌കെ ദുബായിലെത്തിയത്. പതിവുപോലെ ഇക്കുറിയും സ്റ്റേഡിയത്തിലിരുന്ന് എസ്ആർകെ തന്റെ ടീം അംഗങ്ങളുടെ ആവേശവും ധൈര്യവും വർധിപ്പിച്ചു. 2018ൽ റിലീസ് ചെയ്ത സീറോയാണ് ഷാരൂഖിന്റേതായി അവസാനം പുറത്തിറങ്ങിയ സിനിമ.

ബുധനാഴ്ച നടന്ന മത്സരത്തിൽ ഇന്ത്യൻ പ്രീമിയർ ലീഗിൽ തുടർച്ചയായ മൂന്നാം ജയം പ്രതീക്ഷിച്ചിറങ്ങിയ രാജസ്ഥാന് കൊൽക്കത്തയ്ക്ക് മുന്നിൽ അടിതെറ്റുകയായിരുന്നു. 37 റൺസിനാണ് നൈറ്റ് റൈഡേഴ്സ് രാജസ്ഥാൻ റോയൽസിനെ പരാജയപ്പെടുത്തിയത്. കൊൽക്കത്ത ഉയർത്തിയ 175 റൺസ് വിജയലക്ഷ്യം പിന്തുടർന്ന രാജസ്ഥാന് നിശ്ചിത ഓവറിൽ 137 റൺസെടുക്കാനെ കഴിഞ്ഞുള്ളു.