ഡോണ്‍ പാലത്തറയുടെ അടുത്ത സിനിമ ക്രൗഡ് ഫണ്ടിങ്ങിലൂടെ..

0


"ശവം" എന്ന ചിത്രത്തിന് ശേഷം, ഡോണ്‍ പാലത്തറ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ക്രൗഡ് ഫണ്ടിങ്ങിലൂടെ നിര്‍മ്മിക്കുന്നു.

ഇടുക്കിയുടെ പശ്ചാത്തലത്തില്‍ ചിത്രീകരിക്കപ്പെടുന്ന ഒരു കഥാപാത്ര പഠനം ആണു സിനിമ. ഒരു അച്ഛനും മകനും ആണു മുഖ്യ കഥാപാത്രങ്ങള്‍. ഏഴ്‌ ലക്ഷം രൂപയാണു പ്രതീക്ഷിക്കുന്ന ബജറ്റ്‌.

അഭിലാഷ്‌ മേലേതിലും ഡോണ്‍ പാലത്തറയും ചേര്‍ന്നാണ് സ്ക്രിപ്റ്റ്‌ എഴുതുന്നത്‌. സിങ്ക്‌ സൗണ്ട്‌ ചിത്രീകരണത്തില്‍ ഉപയോഗിക്കും..

കഴിഞ്ഞ സിനിമയായ ശവം മൂന്ന് ഇന്റര്‍ന്നാഷണല്‍ ഫെസ്റ്റിവലുകളില്‍ സെലക്റ്റ്‌ ചെയ്യപ്പെട്ടിരുന്നു. സിനിമാ വണ്ടി വഴി കേരളമെങ്ങും പ്രദര്‍ശിപ്പിച്ചു    

ജൂലൈയില്‍ ഷൂട്ടിംഗ് തുടങ്ങാന്‍ ആണു പ്ലാന്‍

നിങ്ങള്‍ക്കും ഈ ചിത്രത്തിന്‍റെ നിര്‍മ്മാണത്തില്‍ പങ്കാളിയാവാം. ഡോണ്‍ പാലത്തറയുമായി ബന്ധപ്പെടുക