ഒറ്റ ഫോണ്‍കോളില്‍ ഹാര്‍ലിയുടെ നികുതി മോദി പകുതിയാക്കി; ട്രംപ്

0

വാഷിങ്ടണ്‍: ഇന്ത്യ -അമേരിക്ക നയതന്ത്ര ചര്‍ച്ചകളില്‍ നിരവധി തവണ ഇടം പിടിച്ച വിഷയമാണ് ഹാര്‍ലി ഡേവിഡ്സണ്‍ മോട്ടോര്‍സൈക്കിളിന്‍റെ ഇറക്കുമതി ചുങ്കം. എന്നാൽ നികുതി നിരക്ക് പകുതിയായി ഇന്ത്യ പകുതിയാക്കി കുറച്ചിട്ടും ഇന്ത്യൻ നികുതി നിരക്കിനെ വിമർശിച്ച്​ അമേരിക്കൻ പ്രസിഡൻറ്​ ഡോണൾഡ്​ ട്രംപ്​ വീണ്ടും രംഗത്ത്​. ഇന്ത്യ വളരെ ഉയര്‍ന്ന നികുതി ഈടാക്കുന്ന രാജ്യമാണെന്ന്​ ട്രംപ് അഭിപ്രായപ്പെട്ടു​.

ഹാര്‍ലി ഡേവിഡ്‌സണ്‍ ബൈക്കുകളുടെ ഇറക്കുമതി ചുങ്കം തനിക്ക് പ്രധാനപ്പെട്ട വിഷയമാണെന്നും ഇന്ത്യ അത് പൂര്‍ണമായും ഒഴിവാക്കണമെന്നും ട്രംപ് ആവശ്യപ്പെട്ടു. താന്‍ ഭരിക്കുമ്പോള്‍ അമേരിക്കയെ അധിക കാലം വിഡ്ഢികളാക്കാന്‍ കഴിയില്ലെന്ന് ട്രംപ് പറഞ്ഞു. സി.ബി.എസ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്.

അമേരിക്കന്‍ പ്രസിഡന്‍റ് ട്രംപ് നേരിട്ട് പ്രശ്നത്തില്‍ നരേന്ദ്ര മോദിയോട് ഇക്കാര്യങ്ങള്‍ സംസാരിക്കുകയും ചെയ്തിരുന്നു. ഇതിനെ തുടര്‍ന്ന് അമേരിക്കന്‍ മോട്ടോര്‍ സൈക്കിളുകള്‍ക്ക് ഇന്ത്യ 100 ശതമാനത്തില്‍ നിന്ന് 50 ശതമാനത്തിലേക്ക് താരിഫ് കുറച്ചിരുന്നു.

”നമ്മള്‍ ഹാര്‍ലി ബൈക്കുകള്‍ ഇന്ത്യയിലേക്ക് അയക്കുമ്പോള്‍ 100 ശതമാനമാണ് അവിടെ നികുതി. എന്നാല്‍ അവരുടെ (ഇന്ത്യയുടെ) ബൈക്കുകള്‍ ഇങ്ങോട്ട് അയക്കുമ്പോള്‍ ഒരു ടാക്‌സും ഈടാക്കുന്നില്ല. ഞാന്‍ പ്രധാനമന്ത്രി മോദിയെ വിളിച്ചു. ഇത് അംഗീകരിക്കാന്‍ കഴിയില്ലെന്ന് പറഞ്ഞു. ഒരു ഫോണ്‍ കോളുകൊണ്ട് നികുതി 50 ശതമാനമാക്കി കുറയ്ക്കാന്‍ അവര്‍ തയ്യാറായി. എന്നാല്‍ ഇതും അംഗീകരിക്കാന്‍ കഴിയില്ലെന്നും നികുതി പൂര്‍ണമായും ഒഴിവാക്കണമെന്നും ഞാന്‍ പറഞ്ഞു. അവര്‍ അക്കാര്യം പരിശോധിച്ചു. കൊണ്ടിരിക്കുകയാണ്’- ട്രംപ് വ്യക്തമാക്കി.