ഭൂമിയുടെ നരകവാതില്‍

0

നാല്പത്തിയാറ് വര്‍ഷമായി അണയാതെ കത്തുന്ന ഒരു തീകുണ്ഡം. അതാണ്‌ സോവിയറ്റ് യുണിയനിലെ ഈ സ്ഥലം. 1971 ല്‍ ആണ് സോവിയറ്റ് യുണിയന്‍ ഈ സ്ഥലം കണ്ടെത്തുന്നത്, പ്രകൃതി വാതകത്തിനു വേണ്ടിയാണ് ഈ ഭാഗത്ത്‌ അവര്‍ വന്നതും അത് സംഭരിക്കാനായി അവര്‍ ഇവിടെ ഒരു പ്ലാന്‍റ് തുടങ്ങിയതും.

പക്ഷെ പിന്നീട് അതിന്‍റെ പണികള്‍ പുരോഗമിക്കുന്നതിനിടയില്‍ സംഭവിച്ച പിഴവ് മൂലം ഈ ഭാഗത്ത്‌വലിയ സ്പോടനം നടക്കുകയായിരുന്നു, ഇതിന്‍റെ ഫലമായാണ്‌ ഈ ഗര്‍ത്തം രൂപപെടുന്നത്. അന്ന് സ്ഫോടനത്തിന്‍റെ ഫലമായി ഉണ്ടായ അഗ്നിയാണ് 46 വര്‍ഷത്തിനിപ്പുറവും അണയാതെ കത്തികൊണ്ടിരിക്കുന്നത്.

ഇന്ന് ഇത് തുര്‍ക്മെനിസ്ഥാന്‍ എന്ന രാജ്യത്ത് കര്‍ക്കും മരുഭൂമിയിലാണ്‌ സ്ഥിതിചെയ്യുന്നത്, തീ അണയ്ക്കാന്‍ 1971 മുതല്‍ പലശ്രമങ്ങള്‍ നടന്നിരുന്നു പക്ഷെ എല്ലാം പരാജയപെട്ടു. കാലക്ക്രമേണ ഇതിന്‍റെ വ്യത്യസ്ഥത മൂലം ഇതൊരു ടൂറിസം കേന്ദ്രമായിമാറി. ഇപ്പോള്‍ നിരവധി ടൂറിസ്റ്റുകള്‍ ആണ് വര്ഷം തോറും ഇവിടം സന്ദര്‍ശിക്കുന്നത്. ഇതിന്‍റെ സ്വഭാവവും കാഴ്ചയും മൂലം ഇതിനു വന്നു ചേര്‍ന്ന പേരാണ് “നരകത്തിന്‍റെ വാതില്‍”, “തീ ഗര്‍ത്തം” എന്നിവ. പ്രകൃതി വാതകം നഷ്ട്ടപെടുന്നു എന്നതിനാല്‍ പുതിയ കാലത്തെ ടെക്നോളജി ഉപയോഗിച്ച തീ അണച്ച് സംരക്ഷിക്കാനായി ഇപ്പോള്‍ ഒരു വിഭാഗം രംഗത്ത് വന്നിട്ടുണ്ട്.

LEAVE A REPLY

This site uses Akismet to reduce spam. Learn how your comment data is processed.