ജെറ്റ് എയര്‍വേയ്‌സ് സ്റ്റാഫിന്റെ മോശം പെരുമാറ്റം; പരാതിയുമായി നടന്‍ ദുല്‍ഖര്‍ സല്‍മാന്‍

1

ജെറ്റ് എയര്‍വേയ്‌സിന്റെ ഗ്രൗണ്ട് സ്റ്റാഫിനെതിരെ രൂക്ഷവിമര്‍ശനവുമായി നടന്‍ ദുല്‍ഖര്‍ സല്‍മാന്‍. യാത്രക്കാര്‍ക്ക് അസ്വസ്ഥത ഉളവാക്കുന്ന തരത്തിലാണ് ജെറ്റ് എയര്‍വേയ്‌സ് അധികൃതരുടെ പെരുമാറ്റമെന്ന് ദുല്‍ഖര്‍ ട്വീറ്റ് ചെയ്തു. പല വിമാനത്താവളങ്ങളിലും കൗണ്ടറുകളിലും കവാടങ്ങളിലും തനിക്ക് മോശം അനുഭവം ഉണ്ടായിട്ടുണ്ടെന്നും ദുല്‍ഖര്‍ കൂട്ടിച്ചേര്‍ത്തു.

ജെറ്റ് എയര്‍വേയ്‌സിന്റെ ഗ്രൗണ്ട് സ്റ്റാഫിനെതിരെ രൂക്ഷവിമര്‍ശനവുമായി നടന്‍ ദുല്‍ഖര്‍ സല്‍മാന്‍. യാത്രക്കാര്‍ക്ക് അസ്വസ്ഥത ഉളവാക്കുന്ന തരത്തിലാണ് ജെറ്റ് എയര്‍വേയ്‌സ് അധികൃതരുടെ പെരുമാറ്റമെന്ന് ദുല്‍ഖര്‍ ട്വീറ്റ് ചെയ്തു. പല വിമാനത്താവളങ്ങളിലും കൗണ്ടറുകളിലും കവാടങ്ങളിലും തനിക്ക് മോശം അനുഭവം ഉണ്ടായിട്ടുണ്ടെന്നും ദുല്‍ഖര്‍ കൂട്ടിച്ചേര്‍ത്തു. ദുല്‍ഖറിനെ പിന്തുണച്ച് നിരവധി മലയാളികള്‍ രംഗത്ത് വന്നിട്ടുണ്ട്. തങ്ങള്‍ക്കും ഇതേ അനുഭവം ഉണ്ടായിട്ടുണ്ടെന്ന് യാത്രക്കാര്‍ വെളിപ്പെടുത്തി. മുമ്പ് ജെറ്റ് എയര്‍വേയ്‌സിന്റെ ഗ്രൗണ്ട് സ്റ്റാഫ് യാത്രക്കാരെ കയ്യേറ്റ ചെയ്ത സംഭവം ഏറെ വിവാദമായിരുന്നു. എന്നാല്‍ നമ്പര്‍ നല്‍കൂ പ്രശ്‌നം പരിഹരിക്കാമെന്ന പതിവ് മറുപടിയാണ് ജെറ്റ് എയര്‍വേയ്‌സിന്റെ ഭാഗത്ത് നിന്നുണ്ടായത്.