സിംഗപ്പൂര്‍: മുതിര്‍ന്ന അഭിഭാഷകനും, മലയാളി പ്രമുഖനുമായിരുന്ന ഡോ. ജി. രാമന്‍ (82) ഇന്നലെ (9 ഡിസംബര്‍ 2020) അന്തരിച്ചു.. അസുഖത്തെത്തുടർന്ന് ചികിത്സയിലായിരുന്നു.

1971-72 കാലയളവില്‍ കേരള അസ്സോസിയേഷന്‍റെ പ്രസിഡന്‍റ് ആയിരുന്നു, 2004-2006 കാലയളവില്‍ നാരായണ മിഷന്‍റെ പ്രസിഡന്‍റ് സ്ഥാനം വഹിച്ചിട്ടുണ്ട്‌. മലയാളം ലാങ്ഗ്വേജ് എജുക്കേഷന്‍ സോസൈറ്റിയുടെ ഫൌണ്ടര്‍ മെമ്പറും ട്രസ്ടിയുമായിരുന്നു.

റാഫിള്‍സ് ഇന്‍സ്റ്റിട്യുട്ടില്‍ A-level പാസ്സായതിനു ശേഷം കോടതിയില്‍ മലയാളം -തമിഴ് ഭാഷകളുടെ ഇന്റര്‍പ്രിട്ടര്‍ ആയാണ് ഗോപാലന്‍ രാമന്‍ എന്ന ജി. രാമന്‍ തന്‍റെ ഔദ്യോഗിക ജീവിതം ആരംഭിച്ചത്. തുടര്‍ന്ന് ലണ്ടനില്‍ നിയമ പഠനവും, പൂത്തിയാക്കി.

കമ്മ്യുണിസ്റ്റ് അനുഭാവം കാരണം, 1977 -ല്‍ Internal Security Act പ്രകാരം ഒരു വര്‍ഷത്തോളം തടവിലാക്കപ്പെട്ടു.

പ്രോബേറ്റ്, ട്രസ്റ്റ് നിയമങ്ങളിൽ അദ്ദേഹം വലിയ സംഭാവനകൾ നൽകി. ഈ വിഷയത്തിൽ അദ്ദേഹം “Wills, Probate and Administration” എന്ന പുസ്തകം രചിച്ചിട്ടുണ്ട്. സമൂഹത്തിനും നിയമപരമായ സ്വാതന്ത്ര്യത്തിനും അദ്ദേഹം നൽകിയ സംഭാവനകള്‍ വലിയതാണ്. ..

ജി രാമന്‍ ഒരു മികച്ച അഭിഭാഷക നേതാവായിരുന്നു. 2004 ൽ സിംഗപ്പൂരിലെ ലോ സൊസൈറ്റിയുടെ കൗൺസിൽ അംഗമായിരുന്ന അദ്ദേഹത്തെ ഒരു വർഷത്തിനുശേഷം 2005 ൽ സൊസൈറ്റി വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു.

ഡോ. രാമന് 2014 ൽ സിസി ടാൻ അവാർഡ് ലഭിച്ചു. മികച്ച വ്യക്തിഗത ഗുണങ്ങള്‍ക്ക് ആണ് സിസി ടാൻ അവാർഡ് നൽകപ്പെടുന്നത്.

400

2018-ല്‍ ഡോ. ജി രാമന്‍ തന്‍റെ ആത്മകഥ “A Quest for Freedom” പ്രസിദ്ധീകരിച്ചു. ആത്മകഥയുടെ വിൽപ്പനയിലൂടെ ലഭിച്ച വരുമാനം ലോ സൊസൈറ്റിയുടെ പ്രാക്ടീസ് റീസൈലൻസ് ഫണ്ടിലേക്ക് അദ്ദേഹം സംഭാവന ചെയ്യുകയായിരുന്നു.

ഭാര്യ സരള ദേവി, മകള്‍ റെജിനി, മരുമകൻ ദേവനന്ദ് അനന്തം, കൊച്ചുമക്കള്‍- ഭാരത്, ഭുവൻ

16 ഡാഫോഡിൽ ഡ്രൈവിലുള്ള വസതിയിൽ വ്യാഴാഴ്ച (10th December) അന്ത്യാഞ്ജലി അർപ്പിക്കാം. മൃതദേഹം വ്യാഴാഴ്ച വൈകീട്ട് 5.30 ന് മണ്ടായ് ശ്മശാനത്തിലേക്ക് പുറപ്പെടും.