ധൈര്യശാലിയാണോ?; എങ്കില്‍ ഡ്രാക്കുള കൊട്ടാരത്തില്‍ രാത്രി താമസിക്കാന്‍ അവസരം

0

കഥകളിലും മറ്റും കേട്ടുകേള്‍വിയുള്ള ഡ്രാക്കുള കോട്ടയില്‍ താമസിക്കാന്‍ ഒരിക്കല്‍ എങ്കിലും ആഗ്രഹം തോന്നിയിട്ടുണ്ടോ .എങ്കില്‍ ഇതാ ഒരു  സുവര്‍ണാവസരം .റൊമേനിയയിലെ ബ്രാന്‍ കൊട്ടാരത്തില്‍ സാഹസികര്‍ക്ക് രാത്രി താമസിക്കാം.

ഇതിനുള്ള അവസരമൊരുക്കുന്നത്  എയര്‍ബി എന്‍ബി എന്ന ഏജന്‍സി. ഹാലോവീന്‍ ആഘോഷങ്ങളുടെ ഭാഗമായാണ് ഈ അവസരം.ഡ്രാക്കുള സിനിമകളിലൂടെ സുപരിചിതമാണ് ഈ കൊട്ടാരം .70 വര്‍ഷത്തിലേറെയായി കൊട്ടാരത്തിനകത്തേക്ക് ആര്‍ക്കും പ്രവേശനമില്ല. ഇതിനുള്ള അവസരമാണ് എയര്‍ബിഎന്‍ബി ഒരുക്കുന്നത്. തെരഞ്ഞെടുക്കപ്പെടുന്ന രണ്ട് പേര്‍ക്കാണ് ഒക്ടോബര്‍ 31ന് ബ്രാന്‍ കൊട്ടാരത്തില്‍ താമസിക്കാന്‍ അവസരം.

ബ്രാം സ്റ്റോക്കറിന്റെ നോവലിലെ ഡ്രാക്കുളയെ പോലെ ചുവപ്പ് വിരിച്ച ശവപ്പെട്ടിക്കുള്ളില്‍ കിടക്കണം രണ്ട് പേരും. എയര്‍ബിഎന്‍ബിയാണ് ഇതിനായുള്ള അപേക്ഷകള്‍ സ്വീകരിക്കുന്നത്. ബ്രാംസ്റ്റോക്കറിന്റെ നോവലില്‍ പറയും പോലെ ഒരു മെഴുകുതിരി വെട്ടത്തിലെ അത്താഴവും, പ്രശസ്തമായ മുറിയില്‍ ഒരു രാത്രി താമസവുമാകും ഭാഗ്യശാലികളായ സാഹസികരെ കാത്തിരിക്കുന്നത്.എന്താ താല്പര്യം ഉണ്ടോ ? എന്നാല്‍ വേഗം പെട്ടി ഒക്കെ ഒരുക്കി വെച്ചോളൂ .