ലക്ഷങ്ങള്‍ വിലമതിക്കുന്ന ഉണക്കിയ കടല്‍ക്കുതിര കുഞ്ഞുങ്ങളുമായി തമിഴ്നാട് സ്വദേശി പിടിയില്‍

0

ലക്ഷങ്ങള്‍ വിലമതിക്കുന്ന ഉണക്കിയ കടല്‍ക്കുതിര കുഞ്ഞുങ്ങളുമായി തമിഴ്നാട് സ്വദേശി പിടിയില്‍. രഹസ്യവിവരത്തെ തുടർന്ന് വനംവകുപ്പ് ഫ്ലൈയിംഗ് സ്ക്വാഡ് ആണ് പിടികൂടിയത്. 49 ഉണക്കിയ കടല്‍ക്കുതിര കുഞ്ഞുങ്ങളുമായി തമിഴ്നാട് തേനി കാളിയമ്മന്‍ സ്ട്രീറ്റില്‍ തവമുദൈയനാണ് കട്ടപ്പന ഫോറ്സ്റ്റ് ഫ്ലൈയിംഗ് സ്ക്വാഡിന്റെ പിടിയിലായത്.

തിരുവനന്തപുരത്ത് നിന്നും കുമളിയില്‍ എത്തിച്ച് വിദേശികള്‍ക്ക് അടക്കം വില്‍ക്കുന്നതിനാണ് കടല്‍ക്കുതിരകളുമായി തേനി സ്വദേശി ആമയാറിലെത്തുന്നതും പിടിയിലാകുന്നതും. ലക്ഷങ്ങള്‍ വിലമതിക്കുന്ന ഇവ മരുന്നുകള്‍ക്കും ലഹരി പദാർത്ഥങ്ങള്‍ ഉണ്ടാക്കുന്നിതിനുമാണ് ഉപയോഗിക്കുന്നത്.

കോടതിയില്‍ ഹാജരാക്കിയ പ്രതി തവമുദൈയനെ റിമാന്‍ഡ് ചെയ്തു. തവമുദൈയനെ സഹായിച്ചവരെ വനംവകുപ്പും പൊലീസും അന്വേഷിച്ചുവരികയാണ്. ഉഷ്ണമേഖല കടലുകളില്‍ മാത്രം കാണപ്പെടുന്ന കടല്‍ക്കുതിരകള്‍ വംശനാശഭീഷണി നേരിടുന്നവയാണ്. 35 സെന്റീമീറ്റർ വലുപ്പമുള്ള കടല്‍കുതിരകളുടെ ആണ്‍വർഗ്ഗമാണ് പ്രസവിക്കുന്നത്.