ദുബായില്‍ ബസ് അപകടത്തില്‍ മരിച്ചവരിൽ 6 മലയാളികളും

0

ദുബായ്: ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിലെ റാഷിദിയ എക്സിറ്റിൽ നിയന്ത്രണം വിട്ട് ബസ് സൈൻ ബോർഡിലേക്ക് ഇടിച്ചു കയറി മരിച്ചവരുടെ എണ്ണം 17 ആയി ഉയർന്നു. മരിച്ചവരിൽ ആറു മലയാളികളടക്കം 10 ഇന്ത്യക്കാർ ഉൾപ്പെട്ടിട്ടുണ്ട്.ആറ് മലയാളികളില്‍ നാല് പേരുടെ മൃതദേഹം ബന്ധുക്കള്‍ തിരിച്ചറിഞ്ഞു. രണ്ട് പേരെ തിരിച്ചറിയാനുണ്ട്. തിരുവനന്തപുരം സ്വദേശി ദീപക് കുമാർ, ജമാലുദ്ദീൻ അരക്കാവീട്ടിൽ, വാസുദേവ്, തിലകൻ എന്നിവരെയാണ് തിരിച്ചറിഞ്ഞത്.

മസ്‌കറ്റില്‍നിന്ന് ദുബായിലേക്ക് വന്ന ബസാണ് അപകടത്തില്‍പ്പെട്ടതെന്ന് ദുബായ് പൊലീസ് അറിയിച്ചു. 31 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. വ്യാഴാഴ്ച്ച വൈകിട്ട് 5.40 ന് മുഹമ്മദ് ബിന്‍ സായിദ് റോഡിലാണ് അപകടം നടന്നത്. ഒമാനില്‍ നിന്ന് ഈദ് അവധി ആഘോഷിച്ച് മടങ്ങി വരുന്നവരാണ് ബസിലുണ്ടായിരുന്നതെന്നാണ് റിപ്പോര്‍ട്ട്. പരിക്കേറ്റവര്‍ റാഷിദ് ആസ്പത്രിയില്‍ ചികിത്സയിലാണെന്ന് പോലീസ് അറിയിച്ചു. റാഷിദ് ആസ്പത്രിയിലായിരുന്ന മൃതദേഹങ്ങള്‍ പോലീസ് മോര്‍ച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്.