ദുബായ് നഗരത്തില്‍ സൗജന്യമായി യാത്ര ചെയ്യാം; ആ ദിവസം ഏതാണെന്നോ ?

0

ആര്‍.ടി.എ. മാര്‍ച്ച് 20 ന് യുഎഇയില്‍ സന്തോഷ ദിനം (ഹാപ്പിനെസ് ഡേ) ആചരിക്കുന്നു. ഇതിന്റെ ഭാഗമായി ഈ ദിവസം യാത്രക്കാരെ സന്തോഷിപ്പിക്കുന്നതിനു വേണ്ടി നിരവധി പദ്ധതികളാണ് ദുബായ് ആര്‍.ടി.എ നടപ്പാക്കുക. ഈ ദിവസം ദുബായ് വിമാനത്താവളത്തിലെത്തുന്ന സന്ദര്‍ശകര്‍ക്ക് ആര്‍.ടി.എ സൗജന്യയാത്ര ഒരുക്കുന്നുണ്ട്. സന്ദര്‍ശകരായ നൂറു പേര്‍ക്ക് താമസ സ്ഥലത്തേക്ക് സൗജന്യ യാത്ര നല്‍കുമെന്ന് ദുബായ് റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി ചെയര്‍മാന്‍ മതര്‍ അല്‍ തായര്‍ പറഞ്ഞു.

രാജ്യാന്തര സന്തോഷ ദിനത്തോടനുബന്ധിച്ചാണ് വിമാനത്താവളത്തിൽ നിന്ന് നൂറ് യാത്രക്കാർക്കു താമസ സ്ഥലങ്ങളിലേക്കു പോകാൻ സൗജന്യ യാത്ര സൗകര്യം ഇവർ ഒരുക്കുന്നത്..രാജ്യാന്തര സന്തോഷ ദിന ആഘോഷം ഇതുകൊണ്ട് മാത്രം ആയില്ല. ഇതിനു പുറമെ വിനോദ സഞ്ചാരികൾക്ക് ഹത ഡാം തടാകത്തിൽ സൗജന്യമായി കയാക്കിങ് നടത്താനുള്ള അവസരവും ആഘോഷങ്ങളുടെ ഭാഗമായി ലഭിക്കും. ഹാപ്പിനസ് ബസിൽ കയറി ദുബായിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളെല്ലാം വിനോദ സഞ്ചാരികൾക്ക് ചുറ്റിക്കാണാം.

ജനങ്ങളിൽ കൂടുതൽ സന്തോഷം സൃഷ്ടിക്കാനായാണ് ഇത്തരമൊരു പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത് എന്നും അതിനാണ് ഇതിന്രൂപം നല്‍കിയതെന്നും ആർടിഎ ഡയറക്ടർ ജനറൽ മതർ അൽതയർ പറഞ്ഞു. സന്തോഷ ദിനത്തെ വരവേൽക്കുന്നതിനായി ഹാപ്പിനസ് വീക്ക് ലോഗോ പതിച്ചാണ് ദുബായ് നഗരത്തിലെ ടാക്സികളും ബസുകളും സർവീസ് നടത്തുന്നത്.ഇതിനു പുറമെ സ്വകാര്യ സ്ഥാപനങ്ങളിൽ ഭക്ഷണ വിതരണം, മധുര വിതരണം തുടങ്ങിയവയും സന്തോഷ ദിന ആഘോഷങ്ങളുടെ ഭാഗമായി നടത്തും.

പൊതു ഗതാഗത വിഭാഗത്തിലെ ജീവനക്കാർക്ക് ഈ ദിവസം സമ്മാനങ്ങൾ നൽകുന്നതിനും പദ്ധതിയുണ്ട്. 14 വിഭാഗങ്ങളിലായി ജോലി ചെയ്യുന്ന തൊഴിലാളികൾക്കാണ് സമ്മാനത്തിലൂടെ ഉള്ള അംഗീകാരം ലഭിക്കുക