രണ്ടാഴ്ചക്കിടെ മാതാപിതാക്കൾ മരിച്ചു; വിവരമറിഞ്ഞിട്ടും നാട്ടിലെത്താനാകാതെ മക്കൾ ദുബായിൽ

0

ദുബായ്: മാതാപിതാക്കൾ മരിച്ച വിവരമറിഞ്ഞിട്ടും നാട്ടിലെത്താനാകാതെ മക്കൾ. ദുബായ് ലത്തീഫ സ്കൂളിലെ അധ്യാപകരായ ആറന്മുള ചാഞ്ഞ പ്ലാമൂട്ടിൽ ആശാരിയേത്ത് ജെയിംസ്, ജോസ് എന്നിവരുടെ മാതാപിതാക്കളായ മറിയാമ്മ തോമസ് (78), കെ.എം തോമസ് (81) എന്നിവരെ രണ്ടാഴ്ചയ്ക്കുള്ളിൽ മരണമടഞ്ഞത്.

മേയ് അഞ്ചിന് മരിച്ച മാതാവിന്റെ സംസ്കാരം നടത്തി. ഇന്നലെ മരിച്ച പിതാവിന്റെ സംസ്കാരത്തിലെങ്കിലും പങ്കെടുക്കാനാകുമെന്ന പ്രതീക്ഷയിലാണിവർ. സഹോദരിമാരിൽ നാട്ടിലുള്ള ജോയ്സിനു മാത്രമാണ് മാതാവിന്റെ സംസ്കാരത്തിൽ പങ്കെടുക്കാനായത്. മറ്റൊരു സഹോദരി ജെസി ടിറ്റോ ഡൽഹിയിലാണ്. ഇവരുടെ പിതൃസഹോദരൻ 16ന് അമേരിക്കയിൽ മരിച്ച സഹോദരൻ ശൗമേൽ കെ.മാത്യുവിന്റെ സംസ്കാര ചടങ്ങുകൾ 19ന് വീട്ടിലിരുന്ന് ലൈവായി കാണുന്നതിനിടെയാണ് കെ.എം തോമസും രോഗബാധിതനായത്.

തലച്ചോറിൽ രക്തസ്രാവം ഉണ്ടായി കോഴഞ്ചേരി സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ മരിച്ചു. ജെയിംസും ജോസും നാട്ടിലേക്ക് പോകാനുള്ള യാത്രാനുമതിക്കായി കോൺസുലേറ്റിൽ അപേക്ഷ നൽകി കാത്തിരിക്കുകയാണ്.