ദുബായുടെ ഹൃദയം കവരാന്‍ ‘ഹൃദയ ദ്വീപ്’ഒരുങ്ങുന്നു.

0

ഹൃദയങ്ങള്‍ പങ്കുവെയ്ക്കാന്‍ ഹൃദയത്തിന്റെ ആകൃതിയിലുള്ള ദ്വീപ് ദുബായില്‍ ഒരുങ്ങുന്നു.മധുവിധു ആഘോഷിക്കുന്നവര്‍ക്ക് മാത്രമായി ഒരുങ്ങുന്ന ഈ സ്വര്‍ഗം ദ ഹാര്‍ട്ട് ഓഫ് യൂറോപ്പ് പദ്ധതിയുടെ ആറ് ഭാഗങ്ങളില്‍ ഒന്നായ സെന്റ് പീറ്റേഴ്‌സ്ബര്‍ഗ് ഐലന്റ് ആണ് ഹണിമൂണ്‍ റിസോര്‍ട്ടായി തയ്യാറാകുന്നത് .

ദുബായ് തീരത്തു നിന്നു 6.5 കിലോമീറ്റര്‍ അകലെയാണിത്. നഗരത്തിരക്കുകളില്‍ നിന്നു മാറി സ്വകാര്യത പകരുന്ന സ്ഥലമായിരിക്കും ഈ ഫൈവ് സ്റ്റാര്‍ റിസോര്‍ട്ട്. ഹെലികോപ്റ്റര്‍, സീപ്ലെയ്ന്‍, ബോട്ട് എന്നിവ ഉപയോഗിച്ച് ദ്വീപിലെത്താം. 2018 ഓടെ ഹാര്‍ട്ട് ദ്വീപ് നവദമ്പതികള്‍ക്കായി തുറന്ന് കൊടുക്കും. പൂള്‍ ബാര്‍, റെസ്റ്റോറന്റ്, സ്പാ, ഡൈവിംഗ് സൗകര്യങ്ങള്‍ എന്നിവയെല്ലാം സഞ്ചാരികള്‍ക്കായി ഒരുക്കിയിട്ടുണ്ട് .കടലില്‍ പൊങ്ങിക്കിടക്കുന്ന സീ ഹോഴ് വില്ലകളാണ് സെന്റ് പീറ്റേഴ്‌സ് ബര്‍ഗിന്റെ മറ്റൊരു സവിശേഷത. അത്യാഢംബരം നിറഞ്ഞ 90 വില്ലകള്‍ ഇവിടെ ഒരുങ്ങുന്നുണ്ട്.ആഢംബര ടൂറിസത്തിന്റെ  ഭാഗമായ ഇവിടേക്ക് ഹെലികോപ്റ്റര്‍, ബോട്ട്, സീ പ്ലെയിന്‍ തുടങ്ങിയവവഴി സന്ദര്‍ശകര്‍ക്ക് എത്താം