വന്ദേഭാരത് മിഷനിലെ എയര്‍ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ക്ക് ദുബായ് താത്കാലികവിലക്ക് ഏര്‍പ്പെടുത്തി

0

ദുബായ്: വന്ദേ ഭാരത് മിഷനിലെ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ക്ക് ദുബായ് താത്കാലിക വിലക്ക് ഏര്‍പ്പെടുത്തി. കൊവിഡ് രോഗിയെ യാത്ര ചെയ്യാൻ അനുവദിച്ചതിനെ തുടർന്നാണ് നടപടി. വിലക്കിനെ തുടർന്ന് ദുബായിയിലേക്കും തിരിച്ചുമുള്ള എയർ ഇന്ത്യ എക്സ്പ്രസിന്റെ സര്‍വീസുകള്‍ ഷാർജയിലേക്ക് റീ ഷെഡ്യൂൾ ചെയ്തു.

15 ദിവസതേക്കാണ് ദുബായ് സിവിൽ ഏവിയേഷൻ അതോറിറ്റി എയർ ഇന്ത്യക്ക് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. കോവിഡ് പോസിറ്റീവായ യാത്രക്കാരെ രണ്ടുതവണ സുരക്ഷാമാനദണ്ഡങ്ങൾ ലംഘിച്ച് ഇന്ത്യയിൽ നിന്ന് ദുബായ് വിമാനത്താവളത്തിലെത്തിച്ചു എന്ന് ചൂണ്ടിക്കാട്ടിയാണ് ദുബായ് സിവിൽ ഏവിയേഷൻ അതോറിറ്റി എയർ എക്സ്പ്രസ് അധികൃതർക്ക് നോട്ടിസ് അയച്ചത്. ഇന്നു മുതൽ ഒക്ടോബർ രണ്ടുവരെയാണ് വിലക്ക്. ഈ മാസം നാലിന് ജയ്പൂരിൽ നിന്ന് ദുബായിലേക്ക് വന്ന യാത്രക്കാരൻ കോവിഡ് പൊസിറ്റീവ് റിസൾട്ടുമായാണ് യാത്ര ചെയ്തത്. ഒക്ടോബര്‍ രണ്ടുവരെ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിന് ദുബായിയിലേക്കോ ദുബായിയില്‍ നിന്ന് പുറത്തേക്കോ സര്‍വീസ് നടത്താന്‍ കഴിയില്ല.

യാത്രക്കാരന്റെ പേരും പാസ്പോർട്ട് നമ്പരും സീറ്റ് നമ്പരുമടക്കം വ്യക്തമാക്കിയാണ് എയർ ഇന്ത്യ എക്സ്പ്രസ് റീജണൽ മാനേജർക്ക് നോട്ടിസ് അയച്ചത്. മുൻപ് സമാന സംഭവമുണ്ടായപ്പോൾ ദുബായ് അധികൃതർ മുന്നറിയിപ്പ് നൽകിയിരുന്നു. കൊവിഡ് പോസറ്റീവ് റിസൽറ്റുള്ള യാത്രക്കാരെ രണ്ട് തവണ സുരക്ഷചട്ടങ്ങൾ ലംഘിച്ച് ദുബായിലെത്തിച്ചു എന്ന് ചൂണ്ടിക്കാട്ടിയാണ് ദുബായ് സിവിൽ ഏവിയേഷൻ എയർ ഇന്ത്യ എക്സ്പ്രസിന് നോട്ടീസ് അയച്ചിരിക്കുന്നത്. പിഴവ് ആവർത്തിച്ച സാഹചര്യത്തിലാണ് വിമാനങ്ങൾ താൽകാലികമായി റദ്ദാക്കിയത്. ഇതിന് പുറമെ രോഗിയുടെയും ഒപ്പം യാത്രചെയ്തവരുടെയും ചികിൽസാ ക്വാറന്റയിൻ ചെലവുകൾ എയർ ലൈൻ വഹിക്കണം.

പിഴവുകൾ ആവർത്തിക്കാതിരിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നും എയർ ഇന്ത്യ എക്സ്പ്രസ് മിഡിലീസ്റ്റ് റീജണൽ മാനേജർ മോഹിത് സെയിനിന് അയച്ച നോട്ടീസിൽ അതോറിറ്റി വ്യക്തമാക്കി. വിലക്കിനെ തുടർന്ന് ഇന്നുമുതല്‍ ദുബായില്‍ നിന്ന് നാട്ടിലേക്ക് പുറപ്പെടാനിരുന്ന എയര്‍ഇന്ത്യ എക്സ്പ്രസിന്റെ സര്‍വീസുകള്‍ റദ്ധ് ചെയ്തു. ചില വിമാനങ്ങള്‍ ഷാർജയിലേക്ക് മാറ്റി ഷെഡ്യൂൾ ചെയ്തിട്ടുണ്ട്.