ദൂബൈയില്‍ സോഷ്യല്‍ മീഡിയ ഉപയോഗത്തിന് നിയന്ത്രണം

0

സുരക്ഷാപ്രശ്‌നങ്ങള്‍ കണക്കിലെടുത്ത് ജോലി ചെയ്യുന്ന സ്ഥാപനങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ സോഷ്യല്‍ മീഡിയവഴി അപരിചിതരോട് വെളിപ്പെടുത്തരുതെന്ന് ദൂബൈ പോലീസിന്റെ മുന്നറിയിപ്പ്.ഇത്തരത്തില്‍ സൈബര്‍ കുറ്റവാളികള്‍ വിവരങ്ങള്‍ ശേഖരിച്ചു കമ്പനിയെ സംബന്ധിച്ച വിവരങ്ങള്‍ ചോര്‍ത്തിയെടുക്കുകയും ഇതിലൂടെ രാജ്യസുരക്ഷയ്ക്ക് തന്നെ ഭീഷണിയാവുമെന്നും ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ പോലീസ് മുന്നറിയിപ്പ് നല്കുന്നതു .

സ്വകാര്യവിവരങ്ങളും ഫോട്ടോകളും പോസ്റ്റ് ചെയ്യുന്നതില്‍ ജാഗ്രത വേണമെന്നും പോലീസ് അറിയിച്ചിട്ടുണ്ട്.വീടുകളുടെയും മറ്റും ഫോട്ടോകള്‍ പോസ്റ്റ് ചെയ്യുന്നത് കവര്‍ച്ചക്കാര്‍ക്ക് സഹായകമാകും.അതുകൊണ്ട് ഇത്തരം പ്രവൃത്തികള്‍ ഒഴിവാക്കണമെന്നാണ് പോലീസ് നിര്ര്‍ദേശം