ഇരുപത്തി ഏഴാമത് ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവൽ ഡിസംബർ 15ന് തുടങ്ങും

0

ഇരുപത്തി ഏഴാമത് ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവൽ ഡിസംബർ 15ന് തുടങ്ങും. എക്സ്പോ 2020 നടക്കുന്നതിനാൽ ഇത്തവണ ലോകത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നും ഷോപ്പിങ് ഫെസ്റ്റിവലിന് വലിയ തിരക്ക് അനുഭവപ്പെടും. ലോകത്തിലെ എല്ലാ രാജ്യക്കാരും ഒത്തുകൂടുന്ന ഒരു ഷോപ്പിംഗ് ഫെസ്റ്റിവൽ കൂടിയായതിനാൽ വൈവിധ്യമാർന്നതും ആകർഷണീയവുമായ ഒട്ടേറെ പരിപാടികളാണ് ദുബായ് ഷോപ്പിങ് ഫെസ്റ്റിവലിന്റെ ഭാഗമായി ഒരുക്കിയിരിക്കുന്നത്.

മികച്ച വിനോദ പരിപാടികൾ, സ്റ്റേജ് ഷോകൾ, വിസ്മയിപ്പിക്കുന്ന കരിമരുന്ന് പ്രയോഗങ്ങൾ, ഡ്രോൺ ഷോ എന്നിവയ്ക്കു പുറമേ വാണിജ്യ ക്രയവിക്രയങ്ങൾ ആകർഷണീയമാക്കുവാൻ ബംബർ നറുക്കെടുപ്പുകളും ഒരുക്കിയിട്ടുണ്ട്. കൊവിഡിനു ശേഷം ലോകം ഒത്തുചേരുന്ന ഈ മഹാമേളയിൽ ഷോപ്പിംഗ് അനുഭവം ഏറ്റവും മികച്ചതാക്കാനുള്ള പ്രവർത്തനങ്ങളാണ് സംഘാടകർ നടത്തുന്നത്. ജനുവരി 29ന് ഷോപ്പിങ് ഫെസ്റ്റിവൽ അവസാനിയ്ക്കും.