കൊതുകിനെ തുരത്താന്‍ വിളിക്കൂ 800900

0

ദുബൈയില്‍ കൊതുകിനെ തുരത്താന്‍ ഒരു പുത്തന്‍ സംവിധാനം .ദുബൈ പെസ്റ്റ് കണ്‍ട്രോള്‍ വിഭാഗം ടോള്‍ ഫ്രീ നമ്പര്‍ ഏര്‍പ്പെടുത്തിയാണ് കൊതുകില്‍ നിനും ജനങ്ങള്‍ക്ക്‌ ആശ്വാസം നല്‍കുന്നത് . സംഗതി ഇങ്ങനെ, താമസസ്ഥലത്തോ ഓഫീസിലോ പരിസരങ്ങളിലോ കൊതുകു ശല്യമുണ്ടെങ്കില്‍ 800900 എന്ന ടോള്‍ ഫ്രീ നമ്പറില്‍ വിളിച്ചാല്‍ മുനിസിപ്പാലിറ്റിയില്‍നിന്ന് ഉടനടി പരിഹാരമുണ്ടാകും.

ഏപ്രിലില്‍ മഴ പെയ്തതിനെത്തുടര്‍ന്ന് കൊതുക് കൂടിയതായി മുനിസിപ്പാലിറ്റി ഉദ്യോഗസ്ഥര്‍ തന്നെ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ നാലുമാസമായി തുടരുന്ന ക്യാമ്പയിനിലൂടെ കൊതുക് കൂടുതലായി വളരുന്ന ഇടങ്ങളും കാരണങ്ങളും കണ്ടെത്തി നശിപ്പിച്ചു കൊണ്ടിരിക്കുകയാണ് . നിര്‍മാണകേന്ദ്രങ്ങള്‍ കേന്ദ്രീകരിച്ചാണ് പ്രധാനമായും പരിശോധന നടക്കുന്നത്. 30,720 നിര്‍മാണ കേന്ദ്രങ്ങളില്‍ ഇതിനകം പരിശോധന നടത്തിയതായും കൊതുകുശല്യമുള്ള നിര്‍മാണ കേന്ദ്രങ്ങള്‍ക്ക് പിഴ ചുമത്തിയതായും പെസ്റ്റ് കണ്‍ട്രോള്‍ വിഭാഗം മേധാവി അറിയിച്ചു

LEAVE A REPLY

This site uses Akismet to reduce spam. Learn how your comment data is processed.