താമസ - കുടിയേറ്റ നിയമം ലംഘിച്ചവര്‍ക്ക് ബോർഡിങ് പാസ് തടങ്കൽ കേന്ദ്രത്തിൽ നിന്നു ലഭിക്കും

താമസ - കുടിയേറ്റ നിയമം ലംഘിച്ചവര്‍ക്ക് ബോർഡിങ് പാസ് തടങ്കൽ കേന്ദ്രത്തിൽ നിന്നു ലഭിക്കും

ദുബായ്: ദുബായിലെ താമസ - കുടിയേറ്റ നിയമലംഘകർക്ക് യാത്രാനടപടികൾ വേഗത്തില്‍ പൂര്‍ത്തിയാക്കി രാജ്യം വിടാന്‍ എമിഗ്രേഷന്‍ വകുപ്പ് സൗകര്യമൊരുക്കുന്നു. വിമാനത്താവളത്തിലെത്തും മുൻപ് ബോർഡിങ് പാസ്  തടങ്കൽ കേന്ദ്രത്തിൽ നിന്നു തന്നെ ഏർപ്പാടാക്കും. ദുബൈ എമിഗ്രേഷൻ വിഭാഗം മേധാവി മേജർ ജനറൽ മുഹമ്മദ് അഹ്‌മദ്‌ അൽ മറിയാണ് ഇക്കാര്യം അറിയിച്ചത്. അടുത്ത വർഷം തീരുമാനം നടപ്പിലാകും.

ലോകത്ത്‌ ആദ്യമായാണ് ഒരു താമസ കുടിയേറ്റ വകുപ്പ് റസിഡൻസി നിയമം ലംഘിച്ചു കഴിയുന്നവര്‍ക്ക്  സ്വദേശത്തേക്ക് മടങ്ങാന്‍ തടങ്കൽ കേന്ദ്രത്തിൽ നിന്ന് യാത്രാ നടപടികൾ പൂർത്തിയാക്കി നൽകുന്നത്. ഇതനുസരിച്ച് തടവുകാരുടെ ലഗേജുകൾ മുൻകൂട്ടി തന്നെ വിമാനത്താവളത്തിലേയ്ക്ക് അയയ്ക്കും.

നടപടി പ്രാബല്യത്തിൽ വരുന്നതോടെ തിരിച്ചയക്കപ്പെടുന്നവരുടെ ലഗേജുകൾ മുൻകൂട്ടിതന്നെ വിമാനത്താവളത്തിലേക്ക് അയക്കും. ഇതോടെ നേരിട്ട് പാസ്പോർട്ട് കൗണ്ടറിലേക്കും വിമാനത്തിലേക്കും എത്തിച്ചേരാൻ അവർക്കു സാധിക്കും. അടുത്ത വർഷം എക്സ്പോ-2020 ന് മുമ്പുതന്നെ ഈ പദ്ധതി നടപ്പാക്കുമെന്ന് മേജർ ജനറൽ മുഹമ്മദ് അഹ്‌മദ്‌ അൽ മറി അറിയിച്ചു.

പ്രവേശന, താമസ നിയമം ലംഘിക്കുന്നവർക്കുള്ള യാത്രാനടപടികൾ ഏറ്റവും വേഗത്തിലും മികച്ച രീതിയിലും പൂർത്തികരിക്കാനാണ് വകുപ്പ് ലക്ഷ്യം വയ്ക്കുന്നത്. പുതിയ നടപടി മൂലം കാലതാമസമില്ലാതെ തടവുകാർക്ക് ഏറ്റവും വേഗത്തിൽ രാജ്യം വിടാൻ കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി. നിയമവിരുദ്ധമായി യുഎഇയിലേക്കെത്തിയവരും നിയമങ്ങൾ ലംഘിച്ചു അനധികൃതമായി താമസിച്ചവരെയുമീണ് തടങ്കലിൽ പാർപ്പിച്ചിരിക്കുന്നത്.  കേസുകൾ കൈകാര്യം ചെയ്യാൻ ഡനാറ്റയുടെ ബോർഡിങ് പാസ്സ് കൗണ്ടറും തടങ്കൽ കേന്ദ്രത്തിൽ തുറക്കുമെന്നും അധികൃതര്‍ അറിയിച്ചു

Read more

ക്രെഡിറ്റിൽ സ്ത്രീ-പുരുഷ വിവേചനം; ഐ.എഫ്.എഫ്.കെ ഓപ്പൺ ഫോറത്തിൽ വിമർശനം

ക്രെഡിറ്റിൽ സ്ത്രീ-പുരുഷ വിവേചനം; ഐ.എഫ്.എഫ്.കെ ഓപ്പൺ ഫോറത്തിൽ വിമർശനം

തിരുവനന്തപുരം: ഐ.എഫ്‌.എഫ്‌.കെയുടെ ഭാഗമായി ഞായറാഴ്ച നടന്ന ഇന്ത്യൻ സിനിമയിലെ പുരുഷാധിപത്യം: അധികാരം, ലിംഗം, രാഷ്ട്രീയം എന്ന ഓപ്പൺ ഫോറം, സി

സിനിമ സ്വാതന്ത്ര്യത്തിലേക്കുള്ള വാതിലുകൾ ചർച്ചചെയ്ത് ആദ്യ ഓപ്പൺ ഫോറം

സിനിമ സ്വാതന്ത്ര്യത്തിലേക്കുള്ള വാതിലുകൾ ചർച്ചചെയ്ത് ആദ്യ ഓപ്പൺ ഫോറം

ചർച്ചചെയ്ത് ുവനന്തപുരം: അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ 30-ാം പതിപ്പിലെ ആദ്യ ഓപ്പൺ ഫോറം, സിനിമാപ്രവർത്തകരും വിമർശകരും പ്രേക്ഷകരും തമ്മിൽ വിമർശനാത്മക സം