സത്യന്‍ അന്തിക്കാട് ചിത്രത്തില്‍ ദുല്‍ക്കര്‍ സല്‍മാന്‍ നായകനാകുന്നു

0

മലയാളികളുടെ ജനപ്രിയ സംവിധായകന്‍ സത്യന്‍ അന്തിക്കാടിന്‍റെ ചിത്രത്തില്‍ ദുല്‍ക്കര്‍ നായകനായി എത്തുന്നു. ഫുള്‍ മൂണ്‍ സിനിമയുടെ ബാനറില്‍ സോതുമണ്ണാര്‍ക്കാടാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഇക്ക്ബാല്‍ കുറ്റിപ്പുറത്തിന്‍റേതാണ് തിരക്കഥ.  ആഗസ്റ്റ് 25 ന് ചിത്രത്തിന്‍റെ ഷൂട്ടിംഗ് ആരംഭിയ്ക്കും.
പ്രേമം സിനിമയിലെ നായികമാരില്‍ ഒരാളായിരുന്ന അനുപമാ പരമേശ്വരനാണ്ചിത്രത്തിലെ നായിക. മുകേഷും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ഇന്നസെന്‍റ്, വിനു മോഹന്‍ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.
റഫീക്ക് അഹമ്മദാണ് ചിത്രത്തിലെ പാട്ടുകള്‍ക്ക് പിന്നില്‍. വിദ്യാസാഗറാണ് സംഗീത സംവിധായകന്‍. തൃശ്ശൂര്‍, തിരുപ്പൂര്‍, കുംഭകോണം, തഞ്ചാവൂര്‍ എന്നിവിടങ്ങളിലാണ് ഷൂട്ടിംഗ് നടക്കുക.