പിറന്നാള്‍ ദിനത്തോടനുബന്ധിച്ച് അമാലിനും കുഞ്ഞിനുമൊപ്പം നില്‍ക്കുന്ന ദുല്‍ഖര്‍ ചിത്രം വൈറല്‍

0

നടന്‍ ദുല്‍ഖറിനും അമാലിനും പിറന്ന കുഞ്ഞിനെ ഒരുനോക്ക് കാണാന്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകര്‍. തനിക്കും അമാലിനും ഒരു പെണ്‍കുഞ്ഞ് ജനിച്ച് വിവരം ദുല്‍ഖര്‍ തന്നെയാണ് പുറത്ത് വിട്ടത്. മറിയം അമീറ സല്‍മാന്‍ എന്നാണ് കുഞ്ഞിന് പേരിട്ടത്.

കുഞ്ഞ് ജനിച്ച് അന്ന് മുതല്‍ തന്നെ ഒരുപാട് ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചു. പക്ഷെ അതെല്ലാം വ്യാജമാണെന്ന് പറഞ്ഞ് ദുല്‍ഖര്‍ രംഗത്തെത്തിയിരുന്നു. ദുല്‍ഖറിന്റെ പിറന്നാള്‍ ദിനത്തോടനുബന്ധിച്ച് അമാലിനും കുഞ്ഞിനുമൊപ്പം താരം നില്‍ക്കുന്ന ചിത്രം ഫാന്‍സ് പേജുകളില്‍ വ്യപകമായി പ്രചരിക്കുകയാണ്. പുതിയ ചിത്രത്തെക്കുറിച്ച് ദുല്‍ഖര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.