ദുല്‍ക്കറിന്റെ ഗ്യാരേജിലെ പുതിയ അഥിതിയെ കണ്ടോ ?; ചിത്രങ്ങള്‍ കാണാം

0

വാഹനങ്ങളോടു മമ്മൂട്ടിയ്ക്കുള്ള ഇഷ്ടം എല്ലാവര്ക്കും അറിയാവുന്നതാണ്. ഇപ്പോഴിതാ താനും അക്കാര്യത്തില്‍ മോശമല്ല എന്ന് മകന്‍ ദുല്‍ക്കറും തെളിയിച്ചിരിക്കുന്നു.  ജര്‍മന്‍ കമ്പനി ഫോക്‌സ്‌വാഗണിന്റെ ഉടമസ്ഥതയിലുള്ള പോര്‍ഷെയുടെ പാനമീറ ടര്‍ബോയാണ്  ദുല്‍ക്കറിന്റെ പുതിയ കൂട്ടുകാരന്‍.

രണ്ട് കോടിയോളം രൂപയാണ് ഇന്ത്യന്‍ വിപണിയില്‍ ഈ കാറിന് വില. പോര്‍ഷെയുടെ രണ്ടാം തലമുറ സ്‌പോര്‍ട്‌സ് സലൂണ്‍ 4 ലിറ്റര്‍ ട്വിന്‍ ടര്‍ബോ വി8 പെട്രോള്‍ എന്‍ജിനാണ് പാനമീറ ടര്‍ബോയില്‍ ഉപയോഗിച്ചിരിക്കുന്നത്. ലോകത്തെ മികച്ച സ്‌പോര്‍ട്‌സ് കാറുകളുടെ നിരയില്‍പ്പെടുന്ന മോഡലാണ് ഡിക്യു സ്വന്തമാക്കിയിരിക്കുന്നത്. പ്യൂജ്യത്തില്‍ നിന്നും 100 കിലോമീറ്റര്‍ വേഗതയിലെത്താന്‍ ഈ കാറിന് വേണ്ടത് കേവലം 3.8 സെക്കന്‍ഡ്. മണിക്കൂറില്‍ പരമാവധി വേഗതയാകട്ടെ 306 കിലോമീറ്ററും.