ഒരു ഇടവേളയ്ക്കു ശേഷം ദുൽഖർ വീണ്ടുമെത്തുന്നു: ഒരു യമണ്ടൻ പ്രേമകഥ; ലോക്കേഷൻ ചിത്രങ്ങൾ പുറത്ത്

0

ഒരു ഇടവേളയ്ക്ക് ശേഷം ദുല്‍ഖര്‍ സല്‍മാന്‍ നായകനായെത്തുന്ന മലയാള ചിത്രം ‘ഒരു യമണ്ടന്‍ പ്രേമകഥ’യുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ‘ഇത്​ നിങ്ങൾ ഉദ്ദേശിച്ച കഥ തന്നെ’ എന്ന ടാഗ്​ലൈനിലാണ് പോസ്റ്റർ പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തുന്നത്. ഹാസ്യത്തിന് പ്രാധാന്യം നല്‍കിയുളള ചിത്രത്തിലെ ദുല്‍ഖറിന്‍റെ പ്രകടനത്തിനായുളള കാത്തിരിപ്പിലാണ് ആരാധകര്‍. സോളോ എന്ന ബിജോയ് നമ്പ്യാര്‍ ചിത്രത്തിനു ശേഷം ദുല്‍ഖര്‍ മലയാളത്തിലേക്ക് എത്തിയ സിനിമ കൂടിയാണ് ഒരു യമണ്ടന്‍ പ്രേമകഥ.

അമര്‍ അക്ബര്‍ അന്തോണി, കട്ടപ്പനയിലെ ഹൃത്വിക് റോഷന്‍ എന്നീ ചിത്രങ്ങള്‍ക്കു ശേഷം വിഷ്ണു ഉണ്ണികൃഷ്ണനും ബിബിനുമാണ് ചിത്രത്തിന്‍റെ തിരക്കഥ. നവാഗതനായ ബി.സി. നൗഫലാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സംയുക്താ മേനോനും നിഖിലാ വിമലുമാണ് ചിത്രത്തിലെ നായികമാർ. സലീം കുമാർ, സൗബിൻ ഷാഹിർ, ധർമജൻ ബോൾഗാട്ടി, രമേഷ് പിഷാരടി തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. നാദിർഷയാണ് ചിത്രത്തിനു സംഗീതമൊരുക്കുന്നത്.

ദുൽഖർ തന്നെയാണ് ഫസ്റ്റ് ലുക്ക് പോസ്റ്റർ തന്റെ ഫേസ്ബുക് പേജിലൂടെ പുറത്തുവിട്ടത്. നല്ലൊരു ഫെസ്റ്റിവൽ മൂവിയാണ് സിനിമ എന്ന സൂചനയാണ് പോസ്റ്റർ നൽകുന്നത്.

https://twitter.com/VarierSreehari/status/1046429738586316803

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.