ആണോ, പെണ്ണോ എന്ന് പരിഹസിച്ചവള്‍ക്ക് അവള്‍ മറുപടി നല്‍കിയത് ത്രിവര്‍ണ്ണ പതാക ഉയര്‍ത്തി; ദ്യുതി ചന്ദ് പി.ടി. ഉഷയ്ക്ക് ശേഷം വെള്ളി നേടുന്ന ആദ്യ ഇന്ത്യക്കാരിയായി

1

ആണോ, പെണ്ണോ എന്ന് പരിഹസിച്ചവള്‍ക്ക് അവളുടെ മറുപടി ത്രിവര്‍ണ്ണ പതാക ഉയര്‍ത്തിയാണ് നല്‍കിയത്. ഏഷ്യന്‍ ഗെയിംസ് ട്രാക്കില്‍ ദ്യുതിക്കായി വഴിമാറിയത് 32 വര്‍ഷത്തെ ചരിത്രമാണ്. വനിതകളുടെ 100 മീറ്ററില്‍ രണ്ടാമതെത്തിയ ദ്യുതി ചന്ദ് പി.ടി. ഉഷയ്ക്ക് ശേഷം വെള്ളി നേടുന്ന ആദ്യ ഇന്ത്യക്കാരിയായി.

1986 സോള്‍ ഏഷ്യന്‍ ഗെയിംസിലെ പി.ടി. ഉഷയുടെ വെള്ളി നേട്ടത്തിന് ശേഷം മറ്റൊരു ഇന്ത്യക്കാരി 100 മീറ്റര്‍ ട്രാക്കില്‍ വെള്ളിയണിഞ്ഞു. 11.32 സെക്കന്‍ഡില്‍ ഫിനിഷിങ് ലൈന്‍ തൊട്ട ദ്യുതിക്ക് സെക്കന്‍ഡില്‍ ഒരംശത്തിനാണ് സ്വര്‍ണ്ണം നഷ്ടമായത്.ലോക യൂത്ത് ചാമ്പ്യന്‍ഷിപപില്‍ സ്പ്രിന്റ് ഫൈനലിലെത്തിയ ആദ്യ ഇന്ത്യന്‍ വനിതയെന്ന ബഹുമതി സ്വന്തമാക്കി, 2013 ഏഷ്യന്‍ അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ വെങ്കലത്തിളക്കത്തോടെ നിന്ന നിമിഷത്തിലാണ് അഭിമാനം മുറിപ്പെടുന്നത്. ഗ്ലാസ്‌ഗോ കോമണ്‍ വെല്‍ത്ത് ഗെയിംസിനായി ഒരുങ്ങുന്നതിനടെ സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയില്‍ നിന്നൊരു കത്തിലായിരുന്നു തുടക്കം. സ്ത്രീ ഹോര്‍മോണുക്കളെക്കാള്‍ കൂടുതല്‍ പുരുഷ ഹോര്‍മോണാണ് ദ്യുതിക്കെന്ന് പരിശോധനകള്‍ക്കൊടുവില്‍ സായിയൂടശ സയന്റിഫിക് ഓഫീസര്‍ വിധിയെഴുതി. പെണ്ണല്ല, ആണാണെന്ന് വിധിച്ചവര്‍ക്ക് പരിഹസിച്ചവര്‍ക്ക് മുന്നില്‍ തോറ്റു കൊടുക്കാന്‍ തയാറാകാതിരുന്ന ഒരു പെണ്‍കരുത്താണ് ദ്യുതിയെന്ന് ചരിത്രമെഴുതി.