ഇന്തോനീഷ്യയില്‍ വന്‍ ഭൂചലനം: സുനാമി മുന്നറിയിപ്പ്

1

ജക്കാർത്ത∙ ഇന്തോനീഷ്യയിൽ 7.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം. സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചു. ഫ്ലോറസ് കടലിൽ 27 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനം ഉണ്ടായതെന്ന് യുഎസ് ജിയോളജിക്കൽ സർവേ അറിയിച്ചു.

ആയിരം കിലോമീറ്റർ വരെ തിരകൾക്ക് സാധ്യതയുണ്ടെന്ന് പസഫിക് സുനാമി മുന്നറിയിപ്പ് കേന്ദ്രം അറിയിച്ചു.