നാടക സംഗീത സംവിധായകൻ ഇടശ്ശേരി പരമൻ അന്തരിച്ചു

0

തൃശൂർ: നാടക സംഗീത സംവിധായകൻ ഇടശ്ശേരി പരമൻ (അന്നമനട പരമൻ – 80) അന്തരിച്ചു. നീണ്ട 70 വർഷത്തെ കലാസപര്യയ്ക്കാണ് തിരശീല വീണത്. സംസ്കാരം ഇന്ന് (ബുധൻ) 4ന് സ്വവസതിയിൽ. റിട്ട. വില്ലേജ് ഓഫിസറാണ്

1950ൽ ആരംഭിച്ച അന്നമനട കലാ സമിതിയിലൂടെയാണ് തുടക്കം. നാടകങ്ങളിൽ ബാല നടനായും ബാല ഗായകനായും തിരശീലയ്ക്കു മുന്നിലെത്തി. പിന്നീട് ഗായകനും സംഗീത സംവിധായകനുമായി യാത്ര തുടർന്നു. ഒരു കാലത്ത് മാള അരവിന്ദൻ – അന്നമനട പരമൻ കൂട്ടുകെട്ട് നാടക ലോകത്തെ വിസ്മയമായിരുന്നു.

ദക്ഷിണാമൂർത്തി സ്വാമികൾക്കു വേണ്ടി ഹാർമോണിയം മീട്ടിയിട്ടുണ്ട്. നാടകങ്ങളുടെ ഇടവേളയിൽ പരമന്റെ ഹാർമോണിയവും മാള അരവിന്റെ തബലയും പതിവായിരുന്നു. അന്നമനട പ്രണവം സംഗീത സഭയുടെ ആദ്യകാല പ്രസിഡന്റുമായിരുന്നു പരമൻ.

ഭാര്യ: റിട്ട. അധ്യാപിക പങ്കജാക്ഷി. മക്കൾ: ശാരിക, രേണുക, ഡാലിയ. മരുമക്കൾ: രാജീവ്, ശശി, സുദർശനൻ. അച്ഛൻ: കൊച്ചുകുട്ടൻ. അമ്മ: ലക്ഷ്മിക്കുട്ടി.