ഈജിപ്ത് പ്രസിഡന്റ് ഒമാന്‍ സന്ദര്‍ശിക്കുന്നു

0

മസ്‌കറ്റ്: ഈജിപ്ത് പ്രസിഡന്റ് ഒമാന്‍ സന്ദര്‍ശിക്കുന്നു. രണ്ടു ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിന് ഈജിപ്ത് പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍ സീസി നാളെ മസ്‌കറ്റിലെത്തുമെന്ന് ദിവാന്‍ ഓഫ് റോയല്‍ കോര്‍ട്ട് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിക്കുമായി അബ്ദുല്‍ ഫത്താഹ് കൂടിക്കാഴ്ച നടത്തും. വിവിധ പ്രാദേശിക അന്താരാഷ്ട്ര വിഷയങ്ങള്‍ ഇരു നേതാക്കന്മാര്‍ ചര്‍ച്ച ചെയ്യും.