ഗി​സ​യി​ലെ പി​ര​മി​ഡിനുള്ളില്‍ വായരഹിതമായ അപൂര്‍വ അറ; ഇങ്ങനെയൊരു നിർമ്മിതിയുടെ ഉദ്ദേശമെന്തെന്നതിനു ഉത്തരമില്ലാതെ ശാസ്ത്രം

0

ലോ​കാ​ദ്​​ഭു​ത​ങ്ങളില്‍ ഒന്നാണ് ഇൗ​ജി​പ്​​തിലെ​ ഗി​സ​യി​ലെ ‘ഗ്രേ​റ്റ്​ പി​ര​മി​ഡ്​’. ഇന്നും ഇതിന്റെ പിന്നിലെ ദുരൂഹതകള്‍ പൂര്‍ണ്ണമായും കണ്ടെത്താന്‍ ലോകത്തിനു കഴിഞ്ഞിട്ടില്ല. ലോകത്തിലെ അത്ഭുതങ്ങളുടെ ഗണത്തിൽ പെടുത്താവുന്ന ഏറ്റവും വലിയ പിരമിഡ് ആണ് ഗിസ പിരമിഡ്. നൈല്‍തീരത്തെ ‘രാജതാഴ്‌വര’യില്‍ തല ഉയര്‍ത്തി നില്‍ക്കുന്ന അജാനുബാഹുവായ  ‘ഗ്രേ​റ്റ്​ പി​ര​മി​ഡ്​’.

എന്നാല്‍ ഇതാ ​ ഗി​സ​യി​ലെ ഗ്രേ​റ്റ്​ പി​ര​മിഡിനെ കുറിച്ചു മറ്റൊരു അത്ഭുതം കണ്ടെത്തിയിരിക്കുന്നു. പി​ര​മി​ഡി​​െൻറ ഹൃ​ദ​യ​ഭാ​ഗ​ത്ത്​ വി​മാ​ന​ത്തോ​ളം വ​ലു​പ്പ​ത്തി​ലു​ള്ള ഭാ​ഗം തീ​ർ​ത്തും ശൂ​ന്യ​മാ​യി കി​ട​ക്കു​ക​യാ​ണെ​ന്നാ​ണ്​ ഒ​രു​കൂ​ട്ടം ശ​സ്​​ത്ര​ജ്ഞ​രു​ടെ പു​തി​യ ക​ണ്ടെ​ത്ത​ൽ. കഴിഞ്ഞ മൂന്ന് വർഷങ്ങളായി നടത്തുന്ന പഠനത്തിന്റെ  ഫലമാണ് ഇപ്പോൾ ലഭിച്ചിരിക്കുന്നത്. ജാപ്പനീസ്, ഫ്രഞ്ച് ശാസ്ത്രജ്ഞറാണ് ഈ അത്ഭുതം പുറത്തുവിട്ടത്.പിരമിഡിന്റെ ഗ്രാൻഡ് ഗാലറിയുടെ വലുപ്പത്തോടു സമാനമാണ് ഇപ്പോൾ കണ്ടെത്തിയ വായുരഹിതസ്ഥലത്തിന്റെ വലുപ്പവും.മൗഗ്രഫി എന്ന സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ഗവേഷകർ ഇത് കണ്ടെത്തിയത്.

വലിയ പാറകൾക്കുള്ളിലെ സാന്ദ്രതാ വ്യത്യാസം മനസ്സിലാക്കാൻ സഹായിക്കുന്ന സാങ്കേതികവിദ്യയാണിത്. എന്നാല്‍ ഇങ്ങനെയൊരു നിർമ്മിതിയുടെ ഉദ്ദേശമെന്തെന്നും ഇവിടെയെന്താണുള്ളതെന്നും ഒരെണ്ണമാണോ അതോ വിവിധ വായുരഹിത മണ്ഡലങ്ങളുണ്ടോയെന്നതിലും വ്യക്തതയില്ല.ശാ​സ്​​ത്ര പ്ര​സി​ദ്ധീ​ക​ര​ണ​മാ​യ ‘നേ​ച്ച​റി’​ലാ​ണ്​ ഇ​തു സം​ബ​ന്ധ​മാ​യ പ​ഠ​നം പ്ര​സി​ദ്ധീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.ബിസി 2509നും 2483നും ഇടയിലാണ് ഗി​സ​യി​ലെ പിരമിഡ് നിര്‍മ്മിച്ചത്.

Image result for pyramids