ഈജിപ്ത് എയര്‍ലൈന്‍സിന്റെ വിമാനം അപ്രത്യക്ഷമായി

0

പാരീസില്‍നിന്നു കയ്‌റോയിലേക്കു പോകുകയായിരുന്ന ഈജിപ്ത് എയര്‍ലൈന്‍സിന്റെ വിമാനം യാത്രക്കിടെ റഡാറില്‍നിന്ന് അപ്രത്യക്ഷമായി. ഈജിപ്ത് എയര്‍ലൈന്‍സിന്റെ MS804 ആണ് റഡാറില്‍ നിന്നും പൊടുന്നനെ അപ്രത്യക്ഷമായത്.
മൂന്നു കുട്ടികളുള്‍പ്പെടെ 66 യാത്രക്കാരാണ് വിമാനത്തില്‍ ഉള്ളത് എന്നാണ് വിവരം . ഇന്നലെ അര്‍ദ്ധരാത്രി 11.30 യോടെ പാരിസില്‍ നിന്ന് പുറപ്പെട്ട വിമാനമാണ് ഈജിപ്റ്റിന്റെ വ്യോമാതിര്‍ത്തിക്കുള്ളില്‍ വെച്ച് സിഗ്‌നലുകള്‍ നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് കാണാതായതായതെന്ന് അധികൃതര്‍ അറിയിച്ചു. ഈജിപ്ത്, ഫ്രാന്‍സ്, ഇംഗ്ലണ്ട്, ഇറാഖ്, കാനഡ, ബെല്‍ജിയം, കുവൈത്ത്, സൗദി അറേബ്യ, അല്‍ജീരിയ, സുഡാന്‍, ഛാഡ്, പോര്‍ച്ചുഗല്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരാണ് യാത്രക്കാര്‍ . വിമാനത്തിനായുള്ള തെരച്ചില്‍ തുടരുകയാണ്