മസാജ് ചെയ്യണോ?: എങ്കിൽ പാമ്പുകൾ റെഡി; വിഡിയോ

1

മസാജുകൾ എല്ലാവർക്കും ഇഷ്ടമുള്ള കാര്യമാണ്. പലതരം മസ്സാജുകളെ കുറിച്ച് നാം കേട്ടിട്ടുമുണ്ട് എന്നാൽ ഈജിപ്ത്തിലെ കെയ്റോയിലുള്ള ഒരു സ്‌പായും അവിടത്തെ വളരെ വ്യത്യസ്തമായ ഒരു മസാജുമാണ് ഇപ്പോൾ വാർത്തകളിൽ നിറയുന്നത്. അതിനു കാരണമോ പാമ്പുകളും. ഇവിടെ മസാജ് ചെയ്യാൻ പാമ്പുകളെയാണ് ഉപയോഗിക്കുന്നത്!.

മസാജ് പാര്‍ലറുകള്‍ പലതരം പരീക്ഷണങ്ങളും നടത്തി വരുന്നുണ്ട്. പാമ്പുകളെക്കൊണ്ട് മസാജ് നടത്തുന്നത് സങ്കല്‍പ്പിക്കാനാകുമോ? എന്നാല്‍, അങ്ങനെയുള്ള കിടിലൻ മസാജാണ് ഈജിപ്തിലുള്ളത്. ജിപ്തിൽ കെയ്‌റോ സ്പായിലാണ് സ്‌നേക്ക് മസാജ് ഒരുക്കിയിരിക്കുന്നത്. ചിലർക്ക് ഭയപ്പെടുത്തുന്നതായി തോന്നുമെങ്കിലും പേശിവലിവും സന്ധി വേദനകുറയുന്നതിന്നതിനും ക്തചംക്രമണം മെച്ചപ്പെടുത്താനും പാമ്പ് മസാജ് സഹായിക്കുന്നുവെന്ന് സ്പാ ഉടമയും മസ്യൂസുമായ സഫ്വത് സെഡ്കി പറയുന്നു.

മസാജ് തെറാപിസ്റ്റുകള്‍ ആദ്യം ദേഹത്ത് എണ്ണയിട്ട് നല്‍കുന്നു. തുടര്‍ന്ന് വിവിധ വലിപ്പത്തിലുള്ള പാമ്പുകളെ മസില്‍ അയയുന്നതിനും വേദനയുള്ള ജോയിന്‍റുകളിലുമെല്ലാം മസാജ് ചെയ്യുന്നതിനായി ഉപയോഗിക്കയുമാണ് ചെയ്യുന്നത്. ദേഹത്ത് മുഖത്തും പുറത്തും കഴുത്തിലും കൈകളിലും കാലുകളിലുമെല്ലാം പാമ്പുകള്‍ ഇഴയുന്നു. പാമ്പുകളെ വച്ച് തന്നെ ദേഹം മസാജ് ചെയ്യുന്നു.

വിഷമില്ലാത്ത പാമ്പുകളെയാണ് ഇങ്ങനെ മസാജ് ചെയ്യാനായി ഉപയോഗിക്കുന്നത്. ഈജിപ്തില്‍ ഏകദേശം 35 തരം പാമ്പുകളെങ്കിലുമുണ്ട്. അതില്‍ ഏഴെണ്ണം വിഷമുള്ളവയും അപകടകാരികളുമാണ്. പക്ഷേ, ശേഷിക്കുന്നവ വിഷമൊന്നുമില്ലാത്തവയാണ്. അവയെയാണ് മസാജ് ചെയ്യാനുപയോ​ഗിക്കുന്ന-് -സെദ്കി പറയുന്നത്. 100 ഈജിപ്ഷ്യന്‍ പൌണ്ടാണ് ഇപ്പോള്‍ ഈ പാമ്പ് മസാജിന് വാങ്ങുന്നത്. 30 മിനിറ്റാണ് മസാജിന്റെ ദൈർഘ്യം.

സ്‌നേക്ക് മസാജിന്റെ വീഡിയോ വൈറലായതോടെ സ്പായുടെ വിശേഷങ്ങള്‍ അറിയാനും സാമൂഹിക മാധ്യമങ്ങളില്‍ ഉപഭോക്താക്കള്‍ ഏറുകയാണ്. സ്‌നേക്ക് മസാജിലൂടെ ആശ്വാസവും ഉന്മേഷവും ലഭിക്കുമെന്നാണ് സ്പാ ഉടമകളുടെ അഭിപ്രായം.