വ്രതശുദ്ധിയുടെ മുപ്പതുനാൾ പൂർത്തിയാക്കി ഇന്ന് ചെറിയപെരുന്നാള്‍

0

റമദാൻ മുപ്പത് പൂർത്തിയാക്കി കേരളത്തിൽ ഇന്ന് ചെറിയപെരുന്നാൾ. ചെറിയ പെരുന്നാള്‍ പ്രമാണിച്ച് സംസ്ഥാനത്തെ എല്ലാ സർക്കാർ സ്ഥാപനങ്ങള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ബാങ്കുകള്‍ക്കും അവധിയാണ്. പള്ളികളില്‍ പ്രത്യേക പ്രാര്‍ഥന നടന്നു. കോവിഡ് നിയന്ത്രണങ്ങള്‍ ഒഴിവാക്കിയ പശ്ചാത്തലത്തില്‍ ആഘോഷപൂര്‍വമായാണ് വിശ്വാസികള്‍ ചെറിയ പെരുന്നാള്‍ കൊണ്ടാടുന്നത്. മുന്‍വര്‍ഷങ്ങളില്‍ കോവിഡ് നിയന്ത്രണങ്ങള്‍ നിലവിലുണ്ടായിരുന്നതിനാല്‍ ആഘോഷങ്ങള്‍ നിയന്ത്രിതമായിരുന്നു.

ചെറിയ പെരുന്നാള്‍ ഇന്നലെയാരിക്കുമെന്ന് കരുതി അവധി സർക്കാർ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇന്നലെ മാസപിറവി കാണാത്തതിനാൽ ചെറിയ പെരുന്നാൾ ഇന്നത്തേക്ക് മാറിയെങ്കിലും ഇന്നലത്തെ അവധി തുടരാൻ തീരുമാനിക്കുകയായിരുന്നു.

കലണ്ടര്‍പ്രകാരം, ചെറിയ പെരുന്നാള്‍ അവധി തിങ്കളാഴ്ച ആയിരുന്നു. എന്നാല്‍ ശവ്വാല്‍ മാസപ്പിറവി ദൃശ്യമാകാത്ത സാഹചര്യത്തില്‍ കേരളത്തില്‍ ചൊവ്വാഴ്ചയാണ് ചെറിയ പെരുന്നാള്‍ ആഘോഷിക്കുന്നത്. നേരത്തെ, തിങ്കളാഴ്ച പ്രഖ്യാപിച്ച അവധിയില്‍ മാറ്റം വരുത്തേണ്ടതില്ലെന്ന് സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ചെറിയ പെരുന്നാള്‍ ദിനമായ ചൊവ്വാഴ്ച കൂടി അവധി പ്രഖ്യാപിച്ചിട്ടുണ്ട്.