
റമദാന്‍ മുപ്പത് പൂര്‍ത്തിയാക്കി വിശ്വാസികള്‍ ഇന്ന് ഈദുല്‍ഫിത്തര്‍ ആഘോഷിക്കുന്നു.കോഴിക്കോട് മാസപ്പിറവി കണ്ടതോടെയാണ് വിവിധ ഖാസിമാര്‍ ശവ്വാല്‍ മാസപ്പറിവി സ്ഥിരികരിച്ചത്. ഒമാനിലും ഇന്നാണ് ചെറിയ പെരുന്നാള്‍. പെരുന്നാള്‍ നമസ്ക്കാരത്തിനായി പള്ളികളും ഈദ്ഗാഹുകളും ഒരുങ്ങിക്കഴിഞ്ഞു. പള്ളികളിൽ പ്രത്യേക പ്രാർത്ഥനകളോടെയാണ് ചെറിയ പെരുന്നാൾ ആഘോഷം നടക്കുന്നത്. പരസ്പരം പെരുന്നാൾ ആശംസിച്ചും ഈദ് ഗാഹുകളിൽ ഒന്നിച്ച് പ്രാർത്ഥിച്ചും വിശ്വാസികൾ പെരുന്നാൾ ആഘോഷിക്കുന്നു.