കേരളത്തില്‍ ചെറിയപെരുന്നാള്‍ ബുധനാഴ്ച

0

കോഴിക്കോട്∙ തിങ്കളാഴ്ച വൈകിട്ട് മാസപ്പിറവി കാണാത്തതിനാൽ കേരളത്തിൽ ചെറിയപെരുന്നാൾ(ഈദുര്‍ഫിത്വര്‍) ബുധനാഴ്ചയായിരിക്കുമെന്ന് പാളയം ഇമാം വി.പി. ശുഹൈബ് മൗലവി, കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ ജമുലൈല്ലി എന്നിവര്‍ അറിയിച്ചു.

ഇതോടെ റംസാന്‍ മുപ്പതും പൂര്‍ത്തിയാക്കിയശേഷമാകും കേരളത്തിലെ മുസ്ലീം മതവിശ്വാസികള്‍ ചെറിയ പെരുന്നാള്‍ ആഘോഷിക്കുക.