ഇനിയാരും കളിയാക്കില്ല; മെട്രോയിലെ ‘കുടിയനെന്നു’ ചിലര്‍ പരിഹസിച്ച എല്‍ദോയ്ക്ക് കൊച്ചി മെട്രോ വക 2000 രൂപയുടെ സൗജന്യ യാത്ര

0

ചെയ്യാത്ത തെറ്റിന് ആവോളം പരിഹാസം  ഏറ്റുവാങ്ങുകയായിരുന്നു എല്‍ദോ ഇതുവരെ. എന്നാല്‍ പരിഹസിച്ഛവരും വ്യാജചിത്രം പ്രചരിപ്പിച്ചവരും അറിഞ്ഞോളൂ. മെട്രോയിലെ ആ ‘കുടിയന്’ കൊച്ചി മെട്രോയുടെ വക സമ്മാനം 2000രൂപയുടെ സൗജന്യ യാത്ര.

മെട്രോയ്ക്കുള്ളിലെ ആദ്യ പാമ്പ് എന്ന തലക്കെട്ടോടു കൂടി സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കപെട്ട  ചിത്രത്തിലെ കഥാനായകനാണ് മൂകനും ബധിരനുമായ എല്‍ദോ  ട്രെയിന്‍ യാത്രക്കിടയില്‍ ക്ഷീണം കൊണ്ട് ഒന്ന് മയങ്ങിപോയ എല്‍ദോയുടെ ചിത്രം ആരോ പകര്‍ത്തി മെട്രോയിലെ പാമ്പ് എന്ന പേരില്‍ സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ ശാരീരിക-മാനസിക അവസ്ഥകൾ പോലും അറിയാതെ മുൻവിധികളുടെ പേരിൽ പഴിക്കപ്പെട്ട അങ്കമാലി സ്വദേശി എൽദോയ്ക്ക് കൊച്ചി മെട്രോ എം.ഡി. ഏലിയാസ് ജോര്‍ജ് ഐ.എ.എസ് ആണ് ഇന്ന് മെട്രോയുടെ  2000 രൂപയുടെ സൗജന്യ പാസ് നല്‍കിയത്.

അപമാനത്താല്‍ ദിവസങ്ങളായി ജോലിക്ക് പോലും പോകാതെ വീട്ടില്‍ അടച്ചിരുന്ന എല്‍ദോയുടെ അവസ്ഥയറിഞ്ഞ മെട്രോ അധികൃതര്‍ എല്‍ദോയെ വിളിച്ചു വരുത്തിയാണ്  മെട്രോ കാര്‍ഡ് സൗജന്യമായി നല്‍കിയത്.eldo