“വെളിച്ചം ദുഃഖമാണുണ്ണീ തമസ്സല്ലോ സുഖപ്രദം “

0

നമ്മുടെ വൈദ്യുതി ‘ വകുപ്പ് മന്ത്രി ബഹുമാനപ്പെട്ട കൃഷ്ണൻകുട്ടിയുടെ ഇന്നത്തെ പ്രസ്താവനയിൽ അല്പം കൗതുകം തോന്നി. പകൽ സമയത്ത് വൈദ്യുതി നിരക്ക് കുറക്കാനും രാത്രി നിരക്ക് വർദ്ധിപ്പിക്കാനും ആലോചനയുണ്ടെന്നുമാണ് ബഹുമാനപ്പെട്ട വൈദ്യുത മന്ത്രിയുടെ പ്രസ്താവന.

ലളിതമായ ഭാഷയിൽ പറഞ്ഞാൽ സാധാരണക്കാരായ മനുഷ്യർക്ക് ഇരുളിൽ നിന്ന് വെളിച്ചം ലഭിക്കാനുള്ള സമയത്ത് അവരെ പരാമാവധി ഉപദ്രവിക്കാനും പകൽ സമയത്ത് വൈദ്യുതി ഉപയോഗിക്കുന്ന കച്ചവടക്കാർക്കും മറ്റും ഗുണം ഉണ്ടാക്കാനുമാണ് ഈ തീരുമാനം.

പരീക്ഷ അടുത്തു വരുന്ന ഈ കാലത്ത് രാത്രി കാലങ്ങളിൽ പഠിക്കാൻ വൈദ്യുതിയെ ആശ്രയിക്കുന്ന വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും എതിരെ തന്നെയാണ് ഈ തീരുമാനം’വിദ്യാർത്ഥികൾക്കും സാധാരണക്കാർക്കുമെതിരെയുള്ള ഈ തീരുമാനത്തിൽ നിന്നും പിൻമാറാൻ ബഹുമാനപ്പെട്ട മന്ത്രി തയ്യാറാകേണ്ടതുണ്ട്.