വിമാന യാത്ര ടിക്കറ്റുകള്‍ ഇനി ഇഎംഐ ആയി അടയ്ക്കാം

0

ഇന്ത്യന്‍ യാത്രക്കാര്‍ക്ക് ഒരു സന്തോഷവാര്‍ത്ത. വിമാന യാത്രാ ടിക്കറ്റുകള്‍ ഇനി ഇഎംഐ ആയി അടയ്ക്കാം..ഇന്ത്യന്‍ യാത്രക്കാര്‍ക്ക് ടിക്കറ്റ് തുല്യമാസ തവണകളായി അടയ്ക്കാന്‍ സൗകര്യം നല്‍കുമെന്ന് എയര്‍ അറേബ്യയാണ് സൗകര്യം നല്‍കുന്നത് .

ഷാര്‍ജയില്‍ നിന്നും കൊച്ചി,കോയമ്പത്തൂര്‍ എന്നിവയടക്കം 13 ഇന്ത്യന്‍ നഗരങ്ങളിലേക്കായി 115 പ്രതിവാര സര്‍വീസുകളാണ് എയര്‍ അറേബ്യ നടത്തുന്നത്.
എസ്ബിഐ,ആക്സിസ് ബാങ്ക്,എച്ച്‌ഡിഎഫ്സി ബാങ്ക് എന്നിവയുള്‍പ്പെടെ എട്ട് ബാങ്കുകളുടെ ക്രെഡിറ്റ് കാര്‍ഡുള്ളവര്‍ക്കാണ് ഇഎംഐ സൗകര്യം ലഭിക്കുക.എയര്‍ അറേബ്യയുടെ വെബ്‌സൈറ്റ് വഴി കൂടുതല്‍ വിവരങ്ങള്‍ അറിയാനും ലളിതമായി ഇഎംഐ ഉപയോഗിക്കാനും സാധിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.